---
title: "തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചതിന് മാതാവിനെതിരെ കേസ്"
english_title: "case against mother"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73825/case-against-mother"
published_at: "2022-10-11T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63451316681aa_vac.jpg"
keywords: []
---

# തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചതിന് മാതാവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു, മാതാവിനെതിരെ കേസ്. തളിപ്പറമ്പില്‍ നിന്ന് തൃച്ചംബരം ഭാഗത്തേക്ക് അപകടകരമായ രീതിയില്‍ കെ.എല്‍ 59 വി 5311 സ്‌കൂട്ടര്‍ ഓടിച്ചതിനാണ് അര്‍.സി.ഉടമയായ പൂക്കോത്ത്‌തെരു സ്വദേശിനിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇന്നലെ എസ്.ഐ ജോമോന്‍ ജോര്‍ജ് പട്രോളിങ്ങ് ഡ്യൂട്ടിക്കിടെയാണ് മറ്റുള്ളവരുടെ ജീവനും ശരീരരക്ഷക്കും അപകടകരമായ വിധത്തില്‍ കുട്ടി സ്‌കൂട്ടര്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. മാതാവിന് നോട്ടീസ് നല്‍കി. പിഴയും തടവും ഉള്‍പ്പെടെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പോലീസ് പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു, മാതാവിനെതിരെ കേസ്. തളിപ്പറമ്പില്‍ നിന്ന് തൃച്ചംബരം ഭാഗത്തേക്ക് അപകടകരമായ രീതിയില്‍ കെ.എല്‍ 59 വി 5311 സ്‌കൂട്ടര്‍ ഓടിച്ചതിനാണ് അര്‍.സി.ഉടമയായ പൂക്കോത്ത്‌തെരു സ്വദേശിനിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇന്നലെ എസ്.ഐ ജോമോന്‍ ജോര്‍ജ് പട്രോളിങ്ങ് ഡ്യൂട്ടിക്കിടെയാണ് മറ്റുള്ളവരുടെ ജീവനും ശരീരരക്ഷക്കും അപകടകരമായ വിധത്തില്‍ കുട്ടി സ്‌കൂട്ടര്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. മാതാവിന് നോട്ടീസ് നല്‍കി. പിഴയും തടവും ഉള്‍പ്പെടെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73825/case-against-mother)