---
title: "മംഗളൂരുവിൽ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു"
english_title: "bike ccident mangalore"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73802/bike-ccident-mangalore"
published_at: "2022-10-11T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634500ac1807f_Untitled-2_web.jpg"
keywords: []
---

# മംഗളൂരുവിൽ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

> **Lead Summary:** മംഗളൂരുവിൽ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. ഏരുവേശി 7-o വാർഡ് മെമ്പർ എം.ഡി രാധാമണിയുടെയും മനോജിന്റെയും മകൻ അഭിജിത് ആണ് മരിച്ചത്. ബൈക്ക്‌ ഡിവൈഡറിലിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിൽ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജോലി ആവശ്യത്തിനായാണ് ഇരുവരും മംഗളൂരുവിലെത്തിയത്.

## Article Content

മംഗളൂരുവിൽ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. ഏരുവേശി 7-o വാർഡ് മെമ്പർ എം.ഡി രാധാമണിയുടെയും മനോജിന്റെയും മകൻ അഭിജിത് ആണ് മരിച്ചത്. ബൈക്ക്‌ ഡിവൈഡറിലിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിൽ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജോലി ആവശ്യത്തിനായാണ് ഇരുവരും മംഗളൂരുവിലെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73802/bike-ccident-mangalore)