---
title: "'പി.വാസുദേവൻ അസാമാന്യ നേതൃമികവിന്റെ ഉത്തമ മാതൃക'; സി. പി. ഐ (എം) തളിപ്പറമ്പ് ഏരിയാ കമ്മറ്റി സെക്രട്ടറി കെ സന്തോഷ്"
english_title: "p vasudevan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73783/p-vasudevan"
published_at: "2022-10-11T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6344ecb2a26a1_news-card.jpg"
keywords: []
---

# 'പി.വാസുദേവൻ അസാമാന്യ നേതൃമികവിന്റെ ഉത്തമ മാതൃക'; സി. പി. ഐ (എം) തളിപ്പറമ്പ് ഏരിയാ കമ്മറ്റി സെക്രട്ടറി കെ സന്തോഷ്

> **Lead Summary:** സി പി ഐ എം ജില്ലാ കമ്മിറ്റി അംഗവും തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുമായിരുന്ന സഖാവ് പി. വാസുദേവൻ വിടവാങ്ങിയിട്ട് നാല് വർഷം പൂർത്തിയാവുകയാണ്. വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ പാർട്ടി നേതൃത്വത്തിലേക്ക് വളർന്നുവന്ന വാസുദേവൻ അടിയന്തരാവസ്ഥ കാലത്ത് പാർട്ടി പ്രവർത്തകർക്കാകെ കരുത്തു പകർന്ന വ്യക്തിത്വമാണ്. നേതാക്കളെ ഒളിവിൽ താമസിപ്പിക്കുന്നതിൽ അദ്ദേഹം അസാധരണമായ പാടവം തെളിയിച്ചു. ആന്തൂർ പഞ്ചായത്ത് പ്രസിഡന്റായും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയർമാനായും ജനപ്രതിനിധി എന്ന നിലയിലും കഴിവ് തെളിയിച്ചു. സഹകരണ മേഖലയിൽ മികച്ച സംഭാവന നൽകി. വിസ്മയ പാർക്ക്‌ ചെയർമാനായും തളിപ്പറമ്പ് സഹകരണ കോളേജ് സ്ഥാപകനായും കല്ല് കൊത്തു തൊഴിലാളി സഹകരണ സംഘം, പാപ്പിനിശ്ശേരി റൂറൽ ബാങ്ക്, മോറാഴ -കല്യാശ്ശേരി സർവീസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ പ്രസിഡന്റായും എ കെ ജി സഹകരണാശുപത്രിയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. പാർട്ടി ഏൽപിച്ച എല്ലാ ഉത്തരവാദിത്തവും കാര്യക്ഷമമായി നിർവ്വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പ്രസ്ഥാനത്തിനെതിരായ അപവാദ പ്രചരണങ്ങളെ പ്രതിരോധിക്കുന്ന പോരാട്ടങ്ങളിൽ എക്കാലവും സഖാവ് വാസുവേട്ടൻ മുന്നണിയിൽ നിലകൊണ്ടു. അദ്ദേഹം കാട്ടിത്തന്ന മാതൃക പിന്തുടരുവാൻ ഇനിയും നമുക്ക് സാധിക്കണം. തളിപ്പറമ്പിലെ പാർട്ടിയെ വളർത്തുന്നതിൽ വാസുദേവൻ നൽകിയ സംഭാവനകൾ അതുല്യമാണ്. സി. പി. ഐ (എം) തളിപ്പറമ്പ് ഏരിയാ കമ്മറ്റി സെക്രട്ടറി കെ സന്തോഷ് അനുസ്മരിച്ചു.

## Article Content

സി പി ഐ എം ജില്ലാ കമ്മിറ്റി അംഗവും തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുമായിരുന്ന സഖാവ് പി. വാസുദേവൻ വിടവാങ്ങിയിട്ട് നാല് വർഷം പൂർത്തിയാവുകയാണ്. വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ പാർട്ടി നേതൃത്വത്തിലേക്ക് വളർന്നുവന്ന വാസുദേവൻ അടിയന്തരാവസ്ഥ കാലത്ത് പാർട്ടി പ്രവർത്തകർക്കാകെ കരുത്തു പകർന്ന വ്യക്തിത്വമാണ്. നേതാക്കളെ ഒളിവിൽ താമസിപ്പിക്കുന്നതിൽ അദ്ദേഹം അസാധരണമായ പാടവം തെളിയിച്ചു. ആന്തൂർ പഞ്ചായത്ത് പ്രസിഡന്റായും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയർമാനായും ജനപ്രതിനിധി എന്ന നിലയിലും കഴിവ് തെളിയിച്ചു. സഹകരണ മേഖലയിൽ മികച്ച സംഭാവന നൽകി. വിസ്മയ പാർക്ക്‌ ചെയർമാനായും തളിപ്പറമ്പ് സഹകരണ കോളേജ് സ്ഥാപകനായും കല്ല് കൊത്തു തൊഴിലാളി സഹകരണ സംഘം, പാപ്പിനിശ്ശേരി റൂറൽ ബാങ്ക്, മോറാഴ -കല്യാശ്ശേരി സർവീസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ പ്രസിഡന്റായും എ കെ ജി സഹകരണാശുപത്രിയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. പാർട്ടി ഏൽപിച്ച എല്ലാ ഉത്തരവാദിത്തവും കാര്യക്ഷമമായി നിർവ്വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പ്രസ്ഥാനത്തിനെതിരായ അപവാദ പ്രചരണങ്ങളെ പ്രതിരോധിക്കുന്ന പോരാട്ടങ്ങളിൽ എക്കാലവും സഖാവ് വാസുവേട്ടൻ മുന്നണിയിൽ നിലകൊണ്ടു. അദ്ദേഹം കാട്ടിത്തന്ന മാതൃക പിന്തുടരുവാൻ ഇനിയും നമുക്ക് സാധിക്കണം. തളിപ്പറമ്പിലെ പാർട്ടിയെ വളർത്തുന്നതിൽ വാസുദേവൻ നൽകിയ സംഭാവനകൾ അതുല്യമാണ്. സി. പി. ഐ (എം) തളിപ്പറമ്പ് ഏരിയാ കമ്മറ്റി സെക്രട്ടറി കെ സന്തോഷ് അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73783/p-vasudevan)