---
title: "തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ യോഗ ചാമ്പ്യൻഷിപ്പ് 13ന്"
english_title: "yoga championship"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73719/yoga-championship"
published_at: "2022-10-10T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634421b6bd005_vac.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ യോഗ ചാമ്പ്യൻഷിപ്പ് 13ന്

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടക്കുന്ന യോഗ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 13ന് രാവിലെ 9.30 മുതൽ പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. തളിപ്പറമ്പ് മണ്ഡലത്തിലെ അമ്പതോളം സ്കൂളുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട മുന്നൂറോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കും. 60 യോഗ അധ്യാപകരാണ് സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി ക്ലാസുകൾ നൽകിയത്. തളിപ്പറമ്പ് എംഎൽഎ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ നേതൃത്വം കൊടുത്തുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം ആരംഭിച്ചത്. സ്കൂളുകളിൽ നിന്ന് പരിശീലനം ലഭിച്ച വിദ്യാർത്ഥികളുടെ സ്കൂൾ തല മത്സരത്തിൽ വിജയിച്ച കുട്ടികളാണ് മണ്ഡലം തലത്തിൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. വർധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങൾ ഇല്ലാതാക്കുന്നതിനും കുട്ടികളിൽ മാനസിക ഉല്ലാസം കൂട്ടുന്നതിനും യോഗ സഹായകരമാകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മൂന്ന് വിഭാഗങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. എട്ട് വയസ്സു മുതൽ പത്ത് വയസ്സുവരെയും, പത്ത് മുതൽ പതിമൂന്ന് വരെയും, പതിമൂന്ന്‌ മുതൽ പതിനാറ് വയസ്സുവരെയും ആണ് മത്സരം നടക്കുക. ഒക്ടോബർ 13 രാവിലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ദിവ്യ ഉദ്‌ഘാടനം നിർവഹിക്കും.പരിപാടിയിൽ ആന്തൂർ നഗരസഭാ ചെയർമാൻ ശ്രീ പി മുകുന്ദൻ അധ്യക്ഷനാകും.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടക്കുന്ന യോഗ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 13ന് രാവിലെ 9.30 മുതൽ പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. തളിപ്പറമ്പ് മണ്ഡലത്തിലെ അമ്പതോളം സ്കൂളുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട മുന്നൂറോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കും. 60 യോഗ അധ്യാപകരാണ് സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി ക്ലാസുകൾ നൽകിയത്. തളിപ്പറമ്പ് എംഎൽഎ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ നേതൃത്വം കൊടുത്തുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം ആരംഭിച്ചത്. സ്കൂളുകളിൽ നിന്ന് പരിശീലനം ലഭിച്ച വിദ്യാർത്ഥികളുടെ സ്കൂൾ തല മത്സരത്തിൽ വിജയിച്ച കുട്ടികളാണ് മണ്ഡലം തലത്തിൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. വർധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങൾ ഇല്ലാതാക്കുന്നതിനും കുട്ടികളിൽ മാനസിക ഉല്ലാസം കൂട്ടുന്നതിനും യോഗ സഹായകരമാകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മൂന്ന് വിഭാഗങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. എട്ട് വയസ്സു മുതൽ പത്ത് വയസ്സുവരെയും, പത്ത് മുതൽ പതിമൂന്ന് വരെയും, പതിമൂന്ന്‌ മുതൽ പതിനാറ് വയസ്സുവരെയും ആണ് മത്സരം നടക്കുക. ഒക്ടോബർ 13 രാവിലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ദിവ്യ ഉദ്‌ഘാടനം നിർവഹിക്കും.പരിപാടിയിൽ ആന്തൂർ നഗരസഭാ ചെയർമാൻ ശ്രീ പി മുകുന്ദൻ അധ്യക്ഷനാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73719/yoga-championship)