---
title: "കഞ്ചാവും ഹാഷിഷ് ഓയിലുമായി 3 കണ്ണപുരം സ്വദേശികൾ പിടിയിൽ"
english_title: "ganja nd hashish oil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73700/ganja-nd-hashish-oil"
published_at: "2022-10-10T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6344030997f0a_DSC_7464_(1).JPG"
keywords: []
---

# കഞ്ചാവും ഹാഷിഷ് ഓയിലുമായി 3 കണ്ണപുരം സ്വദേശികൾ പിടിയിൽ

> **Lead Summary:** **പേരാവൂർ :** സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് മുടവങ്ങോട് ഭാഗത്ത് നടത്തിയ റെയ്ഡിൽ അഞ്ച് ഗ്രാം ഹാഷിഷുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ കണ്ണപുരം ഫാത്തിമാസ് മൻസിൽ മുആദ് മുഹമ്മദ് അഷ്റഫ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കൈവശം വെച്ചതിന് കണ്ണപുരം ഖദീജ മൻസിൽ ആഷിദ് ഷുക്കൂർ,കണ്ണപുരം നജ്മ മൻസിൽ മുഹമ്മദ് മാസിൻ എന്നിവരേയും അറസ്റ്റ് ചെയ്ത് കേസെടുത്തു.എക്സൈസ് ഇൻസ്പെക്ടർ ഇ.കെ.വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കൊമ്പ്രക്കണ്ടി,കെ.എ.മജീദ്, സി. സുരേഷ്, പി. വി.അഭിജിത്ത്,കെ. ഷീജ,കാവ്യ വാസു എന്നിവർ പങ്കെടുത്തു.

## Article Content

**പേരാവൂർ :** സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് മുടവങ്ങോട് ഭാഗത്ത് നടത്തിയ റെയ്ഡിൽ അഞ്ച് ഗ്രാം ഹാഷിഷുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ കണ്ണപുരം ഫാത്തിമാസ് മൻസിൽ മുആദ് മുഹമ്മദ് അഷ്റഫ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കൈവശം വെച്ചതിന് കണ്ണപുരം ഖദീജ മൻസിൽ ആഷിദ് ഷുക്കൂർ,കണ്ണപുരം നജ്മ മൻസിൽ മുഹമ്മദ് മാസിൻ എന്നിവരേയും അറസ്റ്റ് ചെയ്ത് കേസെടുത്തു.എക്സൈസ് ഇൻസ്പെക്ടർ ഇ.കെ.വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കൊമ്പ്രക്കണ്ടി,കെ.എ.മജീദ്, സി. സുരേഷ്, പി. വി.അഭിജിത്ത്,കെ. ഷീജ,കാവ്യ വാസു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73700/ganja-nd-hashish-oil)