---
title: "തളിപ്പറമ്പിൽ വിവിധയിടങ്ങളിലായി ശീട്ടു കളിയിൽ ഏർപ്പെട്ട 9 പേർ അറസ്റ്റിൽ"
english_title: "9 arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73668/9-arrested"
published_at: "2022-10-10T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6343e61e3fbac_9fc9f758-e023-45f8-be0a-26f95a98f1cc.jpg"
keywords: []
---

# തളിപ്പറമ്പിൽ വിവിധയിടങ്ങളിലായി ശീട്ടു കളിയിൽ ഏർപ്പെട്ട 9 പേർ അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്: **പണം വെച്ച് ചീട്ടുകളി 9 പേർ അറസ്റ്റിൽ. ഇന്നലെ ഉച്ചക്ക് പന്നിയൂരില്‍ വെച്ച് പുള്ളിമുറിയില്‍ ഏര്‍പ്പെട്ട പന്നിയൂര്‍ പള്ളിവയിലിലെ അമ്പോട്ട് വീട്ടില്‍ എസ്.രാജന്‍, മൂലയില്‍ വളപ്പില്‍ എം.വി.രതീഷ്ബാബു, പുതിപുരയില്‍ വീട്ടില്‍ പി.പി.വാസുദേവന്‍, മഴൂര്‍ പുതുക്കാട്ട് വീട്ടില്‍ പി.എന്‍.ശശീന്ദ്രന്‍നായര്‍ എന്നിവരെ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടി. ഇവരില്‍ നിന്ന് 2350 രൂപയും പിടിച്ചെടുത്തു. വൈകുന്നേരം നാലരയോടെ പട്ടുവം കടവില്‍ നടന്ന പരിശോധനയില്‍ 2200 രൂപ സഹിതം അഞ്ചുപേര്‍ പുള്ളിമുറിയില്‍ ഏര്‍പ്പെട്ടതിന് പിടിയായി. പുതിയപുരയില്‍ പി.വി.അജയകുമാര്‍, മുതുകുടയിലെ തെക്കന്‍ ടി.അരവിന്ദാക്ഷന്‍, കരക്കീല്‍ കതെ.സതീശന്‍(, കൊല്ലംപറമ്പില്‍ കെ.പി.തോമസ്, തച്ചന്‍ അശോക്കുമാര്‍ എന്നിവരെയാണ് എസ്.ഐ ദിനേശന്റെ നേതൃത്വത്തില്‍പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **പണം വെച്ച് ചീട്ടുകളി 9 പേർ അറസ്റ്റിൽ. ഇന്നലെ ഉച്ചക്ക് പന്നിയൂരില്‍ വെച്ച് പുള്ളിമുറിയില്‍ ഏര്‍പ്പെട്ട പന്നിയൂര്‍ പള്ളിവയിലിലെ അമ്പോട്ട് വീട്ടില്‍ എസ്.രാജന്‍, മൂലയില്‍ വളപ്പില്‍ എം.വി.രതീഷ്ബാബു, പുതിപുരയില്‍ വീട്ടില്‍ പി.പി.വാസുദേവന്‍, മഴൂര്‍ പുതുക്കാട്ട് വീട്ടില്‍ പി.എന്‍.ശശീന്ദ്രന്‍നായര്‍ എന്നിവരെ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടി. ഇവരില്‍ നിന്ന് 2350 രൂപയും പിടിച്ചെടുത്തു. വൈകുന്നേരം നാലരയോടെ പട്ടുവം കടവില്‍ നടന്ന പരിശോധനയില്‍ 2200 രൂപ സഹിതം അഞ്ചുപേര്‍ പുള്ളിമുറിയില്‍ ഏര്‍പ്പെട്ടതിന് പിടിയായി. പുതിയപുരയില്‍ പി.വി.അജയകുമാര്‍, മുതുകുടയിലെ തെക്കന്‍ ടി.അരവിന്ദാക്ഷന്‍, കരക്കീല്‍ കതെ.സതീശന്‍(, കൊല്ലംപറമ്പില്‍ കെ.പി.തോമസ്, തച്ചന്‍ അശോക്കുമാര്‍ എന്നിവരെയാണ് എസ്.ഐ ദിനേശന്റെ നേതൃത്വത്തില്‍പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73668/9-arrested)