---
title: "ഹൃദയാഘാതത്തെതുടർന്ന് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു"
english_title: "plus one student passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73629/plus-one-student-passedaway"
published_at: "2022-10-10T12:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6343c0bce2607_vac.jpg"
keywords: []
---

# ഹൃദയാഘാതത്തെതുടർന്ന് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

> **Lead Summary:** സ്കൂൾ വിദ്യാർത്ഥിയായ പതിനേഴുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.ചുണ്ടപ്പറമ്പിലെ ചിറമാട്ടേൽ ബിനോയി-സിന്ധു ദമ്പതികളുടെ മകനും ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയുമായ തോമസ് ഇമ്മാനുവേൽ ബിനോയ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടിൽ വിശ്രമിക്കവേ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട തോമസിനെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ ചകിത്സക്കായി കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശ്രീകണ്ഠപുരം ആറുകാലിൽ കുടുംബാംഗം സിന്ധുവാണ് മാതാവ്. സഹോദരങ്ങൾ: അന്ന ബിനോയി (ഐഐടി വിദ്യാർത്ഥി, ഭുവനേശ്വർ, ഒറീസ), ട്രീസ ബിനോയി (വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജ് വിദ്യാർത്ഥി, ചെമ്പേരി). സംസ്കാരം നാളെ 10 ന് ചുണ്ടപ്പറമ്പ് സെൻ്റ് ആൻ്റണീസ് പള്ളിയിൽ.

## Article Content

സ്കൂൾ വിദ്യാർത്ഥിയായ പതിനേഴുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.ചുണ്ടപ്പറമ്പിലെ ചിറമാട്ടേൽ ബിനോയി-സിന്ധു ദമ്പതികളുടെ മകനും ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയുമായ തോമസ് ഇമ്മാനുവേൽ ബിനോയ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടിൽ വിശ്രമിക്കവേ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട തോമസിനെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ ചകിത്സക്കായി കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശ്രീകണ്ഠപുരം ആറുകാലിൽ കുടുംബാംഗം സിന്ധുവാണ് മാതാവ്. സഹോദരങ്ങൾ: അന്ന ബിനോയി (ഐഐടി വിദ്യാർത്ഥി, ഭുവനേശ്വർ, ഒറീസ), ട്രീസ ബിനോയി (വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജ് വിദ്യാർത്ഥി, ചെമ്പേരി). സംസ്കാരം നാളെ 10 ന് ചുണ്ടപ്പറമ്പ് സെൻ്റ് ആൻ്റണീസ് പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73629/plus-one-student-passedaway)