---
title: "വയനാട്ടിൽ കനത്ത മഴ; താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിൽ"
english_title: "heavy rain in wayanad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73594/heavy-rain-in-wayanad"
published_at: "2022-10-10T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63439e236ec8a_rain.jpg"
keywords: []
---

# വയനാട്ടിൽ കനത്ത മഴ; താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിൽ

> **Lead Summary:** **സുൽത്താൻ ബത്തേരി:** വയനാട്ടിൽ കനത്തമഴ തുടരുന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നടവയൽ നെയ്ക്കുപ്പ കോളനിയിലും പേരൂർ കോളനിയിലും വെള്ളം കയറിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിൽ രസിപ്പുഴ കരകവിഞ്ഞു. ഇന്ന് വയനാട്ടിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. വയനാട് കൂടാതെ ഇടുക്കിയും കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോരമേഖലകളിൽ ശക്തമായമായ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

## Article Content

**സുൽത്താൻ ബത്തേരി:** വയനാട്ടിൽ കനത്തമഴ തുടരുന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നടവയൽ നെയ്ക്കുപ്പ കോളനിയിലും പേരൂർ കോളനിയിലും വെള്ളം കയറിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിൽ രസിപ്പുഴ കരകവിഞ്ഞു. ഇന്ന് വയനാട്ടിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. വയനാട് കൂടാതെ ഇടുക്കിയും കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോരമേഖലകളിൽ ശക്തമായമായ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73594/heavy-rain-in-wayanad)