---
title: "ലഹരി ഭീകരതയ്ക്കെതിരെ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ"
english_title: "nss volunteers rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73404/nss-volunteers-rally"
published_at: "2022-10-09T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63425439c4907_vac.jpg"
keywords: []
---

# ലഹരി ഭീകരതയ്ക്കെതിരെ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ

> **Lead Summary:** **തളിപ്പറമ്പ: **വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം പൊതു സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കാനായി പ്രതീകാത്മകമായി ലഹരിഭീകരനെ പിടിച്ചുകെട്ടി മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാർ . മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിക്കിടെയാണ് വളണ്ടിയർമാർ ലഹരി ഭീകരനെ പ്രതീകാത്മകമായി കെട്ടിവലിച്ചത്. റാലി തളിപ്പറമ്പ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ വി.വി.ഷാജി ഉദ്ഘാടനം ചെയ്തു. സ്കൂളിനു സമീപം പാൻമസാല അടക്കമുള്ള ലഹരി വസ്തുക്കൾ ലഹരി വില്പന നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ കെണിയിലാക്കാൻ എത്തുന്ന കച്ചവട തന്ത്രങ്ങൾക്കെതിരെ സമൂഹമൊന്നടങ്കം കരുതിയിരിക്കണമെന്നും ഇക്കാര്യത്തിൽ എൻ എസ് എസ് വളണ്ടിയർമാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ടി.വി.വിനോദ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി. രസ്ന മോൾ, അധ്യാപകരായ ടി.പി. പ്രവീൺ, കെ.പി.രജിത, വളണ്ടിയർമാരായ ടി.പി. ഗൗതം ഗോവിന്ദ്, കെ.പി.ആർ. പാർവ്വതി, അർജുൻ ദാസ് തുടങ്ങിയവർ നേതൃത്വം നല്കി.

## Article Content

**തളിപ്പറമ്പ: **വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം പൊതു സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കാനായി പ്രതീകാത്മകമായി ലഹരിഭീകരനെ പിടിച്ചുകെട്ടി മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാർ . മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിക്കിടെയാണ് വളണ്ടിയർമാർ ലഹരി ഭീകരനെ പ്രതീകാത്മകമായി കെട്ടിവലിച്ചത്. റാലി തളിപ്പറമ്പ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ വി.വി.ഷാജി ഉദ്ഘാടനം ചെയ്തു. സ്കൂളിനു സമീപം പാൻമസാല അടക്കമുള്ള ലഹരി വസ്തുക്കൾ ലഹരി വില്പന നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ കെണിയിലാക്കാൻ എത്തുന്ന കച്ചവട തന്ത്രങ്ങൾക്കെതിരെ സമൂഹമൊന്നടങ്കം കരുതിയിരിക്കണമെന്നും ഇക്കാര്യത്തിൽ എൻ എസ് എസ് വളണ്ടിയർമാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ടി.വി.വിനോദ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി. രസ്ന മോൾ, അധ്യാപകരായ ടി.പി. പ്രവീൺ, കെ.പി.രജിത, വളണ്ടിയർമാരായ ടി.പി. ഗൗതം ഗോവിന്ദ്, കെ.പി.ആർ. പാർവ്വതി, അർജുൻ ദാസ് തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73404/nss-volunteers-rally)