---
title: " തടവുകാരനായി കണ്ണൂർ ജയിലിൽ കഴിയുകയായിരുന്ന പ്രതി ചികിത്സക്കിടെ മരണപ്പെട്ടു"
english_title: "The accused, who was lodged in Kannur jail as a prisoner, died during treatment"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7334/the-accused-who-was-lodged-in-kannur-jail-as-a-prisoner-died-during-treatment"
published_at: "2021-10-26T16:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177e4b4dba10_3c309829-b382-4798-98de-c0ca966e335f.jpg"
keywords: []
---

#  തടവുകാരനായി കണ്ണൂർ ജയിലിൽ കഴിയുകയായിരുന്ന പ്രതി ചികിത്സക്കിടെ മരണപ്പെട്ടു

> **Lead Summary:** **പരിയാരം.** ജീവപര്യന്തം തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന കൊലകേസു പ്രതി ചികിത്സക്കിടെ മരണപ്പെട്ടു.

## Article Content

**പരിയാരം.** ജീവപര്യന്തം തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന കൊലകേസു പ്രതി ചികിത്സക്കിടെ മരണപ്പെട്ടു.

മലപ്പുറം ചെങ്ങിലേരി സ്വദേശി പെരുമ്പന ഹൗസിൽ മമ്മിക്കുട്ടി (64) യാണ് ഇന്ന് പുലർച്ചെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. പ്രമേഹം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ 16ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇയാളെ പരിയാരത്തേക്ക് ചികിത്സാർത്ഥം മാറ്റുകയായിരുന്നു.

ചികിത്സക്കിടെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.പാലക്കാട്മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കൊലപാതക കേസിൽ പ്രതിയായ മമ്മിക്കുട്ടിയെ കോടതി ശിക്ഷിക്കപ്പെട്ട് 2004 മുതൽകണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ജയിലധികൃതർ ബന്ധുക്കള വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ അവർ പരിയാരത്ത് എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7334/the-accused-who-was-lodged-in-kannur-jail-as-a-prisoner-died-during-treatment)