---
title: "ദേശീയപാത നിർമ്മാണ സാധനസാമഗ്രികൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ"
english_title: "two arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73325/two-arrested"
published_at: "2022-10-08T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6341968cd8230_vac.jpg"
keywords: []
---

# ദേശീയപാത നിർമ്മാണ സാധനസാമഗ്രികൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** **പരിയാരം: **ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് സൂക്ഷിച്ച 85,000 രൂപയുടെസാധന സാമഗ്രികൾ മോഷ്ടിച്ചു വില്പന നടത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ.ജാർഖണ്ഡ് പാലാമു ജില്ലയിലെ സന്ദീപ് പ്രതാപ് , ജാർഖണ്ഡ് ബുക്കാറോ സ്വദേശി മുഹമ്മദ് മജ്ഹാർ എന്നിവരെയാണ് പരിയാരം എസ്.ഐ. നിബിൻ ജോയിയും സംഘവും അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞവ്യാഴാഴ്ചയാണ് ദേശീയ പാത നിർമ്മാണ സാമഗ്രികൾ എമ്പേറ്റിൽ വെച്ച് മോഷണം പോയത്.നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന മേഘ കൺസ്ട്രക്ഷൻ ലെയ്സൺ ഓഫീസർ ശശിധരൻ്റെ പരാതിയിൽ കേസെടുത്ത പരിയാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പാത നിർമ്മാണ ജോലിക്ക് ശേഷം മോഷണം നടത്തിയ സാധന സാമഗ്രികൾ ശ്രീ സ്ഥഭാസ്കരൻപീടികക്ക് സമീപത്തെ ആക്രി കടയിലാണ് ഇരുവരും ചേർന്ന് വിൽപന നടത്തിയതെന്ന് പോലീസ് കണ്ടെത്തി.ആ ക്രികടക്കാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ വിളയാങ്കോട് വെച്ച് കസ്റ്റഡിയിലെടുത്തത്.തുടർന്ന് പോലീസ് ചോദ്യം ചെയ്യലിലാണ്സമാനമായ രീതിയിൽ നേരത്തെയും സാധന സാമഗ്രികൾ ഇതേ ആക്രി കടയിൽ വിൽപന നടത്തിയതായി കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

## Article Content

**പരിയാരം: **ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് സൂക്ഷിച്ച 85,000 രൂപയുടെസാധന സാമഗ്രികൾ മോഷ്ടിച്ചു വില്പന നടത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ.ജാർഖണ്ഡ് പാലാമു ജില്ലയിലെ സന്ദീപ് പ്രതാപ് , ജാർഖണ്ഡ് ബുക്കാറോ സ്വദേശി മുഹമ്മദ് മജ്ഹാർ എന്നിവരെയാണ് പരിയാരം എസ്.ഐ. നിബിൻ ജോയിയും സംഘവും അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞവ്യാഴാഴ്ചയാണ് ദേശീയ പാത നിർമ്മാണ സാമഗ്രികൾ എമ്പേറ്റിൽ വെച്ച് മോഷണം പോയത്.നിർമ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന മേഘ കൺസ്ട്രക്ഷൻ ലെയ്സൺ ഓഫീസർ ശശിധരൻ്റെ പരാതിയിൽ കേസെടുത്ത പരിയാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പാത നിർമ്മാണ ജോലിക്ക് ശേഷം മോഷണം നടത്തിയ സാധന സാമഗ്രികൾ ശ്രീ സ്ഥഭാസ്കരൻപീടികക്ക് സമീപത്തെ ആക്രി കടയിലാണ് ഇരുവരും ചേർന്ന് വിൽപന നടത്തിയതെന്ന് പോലീസ് കണ്ടെത്തി.ആ ക്രികടക്കാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ വിളയാങ്കോട് വെച്ച് കസ്റ്റഡിയിലെടുത്തത്.തുടർന്ന് പോലീസ് ചോദ്യം ചെയ്യലിലാണ്സമാനമായ രീതിയിൽ നേരത്തെയും സാധന സാമഗ്രികൾ ഇതേ ആക്രി കടയിൽ വിൽപന നടത്തിയതായി കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73325/two-arrested)