---
title: "ചൂട്ടാട് പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം 21 ന് "
english_title: "choottad palakkod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73321/choottad-palakkod"
published_at: "2022-10-08T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634195ba86d30_vac.jpg"
keywords: []
---

# ചൂട്ടാട് പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം 21 ന് 

> **Lead Summary:** ചൂട്ടാട്-പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം 21 ന് വൈകുന്നേരം 4 മണിക്ക് മത്സ്യ ബന്ധന വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ പുതിയങ്ങാടിയിൽ വെച്ച് നിർവഹിക്കും. പുതിയങ്ങാടി കടക്കോടി ഓഫീസിൽ വെച്ച് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. മാടായി പഞ്ചായത്ത് പ്രസിഡൻ്റ് സഹീദ് കായിക്കാരൻ സ്വാഗതം പറഞ്ഞു. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ എൻ വിനയൻ, വി വിനോദ്, പി ജനാർദ്ദനൻ, പി ഒ പി മുഹമ്മദലി, ജോയി ചൂടാട് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി എം വിജിൻ എം എൽ എ, വൈസ് ചെയർമാന്മാർ സഹീദ് കായിക്കാരൻ (പ്രസിഡൻ്റ് മാടായി ഗ്രാമപഞ്ചായത്ത്) വി ഷൈമ ( പ്രസിഡൻ്റ് രാമന്തളി ഗ്രാമപഞ്ചായത്ത് ) കൺവീനർ: ദിനേശ് ശങ്കർ ( എക്സി ക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ എഞ്ചിനിയറിംഗ്), ജോ കൺവീനർമാർ പി ജനാർദ്ദനൻ, പി ഒ പി മുഹമ്മദലി, ജോയി ചൂട്ടാട്, കെ ടി അബ്ദുൾ കരീം എന്നിവരെ തീരുമാനിച്ചു.

## Article Content

ചൂട്ടാട്-പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം 21 ന് വൈകുന്നേരം 4 മണിക്ക് മത്സ്യ ബന്ധന വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ പുതിയങ്ങാടിയിൽ വെച്ച് നിർവഹിക്കും. പുതിയങ്ങാടി കടക്കോടി ഓഫീസിൽ വെച്ച് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. മാടായി പഞ്ചായത്ത് പ്രസിഡൻ്റ് സഹീദ് കായിക്കാരൻ സ്വാഗതം പറഞ്ഞു. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ എൻ വിനയൻ, വി വിനോദ്, പി ജനാർദ്ദനൻ, പി ഒ പി മുഹമ്മദലി, ജോയി ചൂടാട് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി എം വിജിൻ എം എൽ എ, വൈസ് ചെയർമാന്മാർ സഹീദ് കായിക്കാരൻ (പ്രസിഡൻ്റ് മാടായി ഗ്രാമപഞ്ചായത്ത്) വി ഷൈമ ( പ്രസിഡൻ്റ് രാമന്തളി ഗ്രാമപഞ്ചായത്ത് ) കൺവീനർ: ദിനേശ് ശങ്കർ ( എക്സി ക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ എഞ്ചിനിയറിംഗ്), ജോ കൺവീനർമാർ പി ജനാർദ്ദനൻ, പി ഒ പി മുഹമ്മദലി, ജോയി ചൂട്ടാട്, കെ ടി അബ്ദുൾ കരീം എന്നിവരെ തീരുമാനിച്ചു.

കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലത്തിൽപ്പെട്ട ചൂടാട്-പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മാണ പ്രവൃത്തിക്ക് റീബിൽഡ് കേരള ഇനീഷ്യേറ്റീവിൻ ഉൾപ്പെടുത്തി 28.60 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 2021 ഫിബ്രവരിയിൽ ഭരണാനുമതി ലഭിക്കുകയും സാങ്കേതികാനുമതി നൽകി പ്രവൃത്തി ടെണ്ടർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തീരദേശ പരിപാലന അതോററ്റിയുടെ അനുമതി ലഭിക്കാത്തതിനാൽ പ്രവൃത്തി ആരംഭിക്കുന്നതിന് തടസമായിരുന്നു. ഇതിൻ്റെ ഭാഗമായി മുഖ്യമന്ത്രിക്കും മത്സ്യബന്ധന ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാനും നിവേദനം നൽകുകയും തടസങ്ങൾ നീക്കി പ്രവൃത്തി ആരംഭിക്കുന്നതിന് അനുമതി ലഭ്യമാകുകയും ചെയ്തു. പുതിയങ്ങാടി ചൂട്ടാട് -പാലക്കോട് അഴിമുഖത്തിന് വടക്കും, തെക്കും ഭാഗങ്ങളിൽ യഥാക്രമം 365 മീറ്റർ, 210 മീറ്റർ നീളത്തിൽ കടലിലേക്ക് 2 പുലിമുട്ടുകളുടെ നിർമ്മാണവും, കൂടാതെ പാലക്കോട് പുഴയുടെ വടക്ക് ഭാഗത്ത് ഉള്ളിലേക്ക് 100 മീറ്റർ, തെക്ക് ഭാഗത്ത് 95 മീറ്റർ, ചൂട്ടാട് ഭാഗത്ത് 500 മീറ്റർ നീളത്തിൽ പുഴ സംരക്ഷണ പ്രവൃത്തിയും ഉൾപ്പെടുന്നതാണ് പദ്ധതി അഴിമുഖത്ത് മണൽ അടിഞ്ഞുകൂടി നിരന്തരമായി ഉണ്ടാകുന്ന ബോട്ടപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടിയാണ് റീബിൽഡ് കേരള ഇനീഷ്യേറ്റിവിൽ ഉൾപ്പെടുത്തി പുലിമുട്ട് നിർമ്മിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചത്. പുലിമുട്ട് നിർമ്മാണം പൂർത്തിയാകുന്നതോടെ മത്സ്യതൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് വലിയ ആശ്വാസമാകുമെന്ന്എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73321/choottad-palakkod)