---
title: "'സ.വാടി രവി സംശുദ്ധ ജീവിതത്തിന്റെ അനുകരണീയ മാതൃക'; സിപിഐഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ്"
english_title: "vaadi ravi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73272/vaadi-ravi"
published_at: "2022-10-08T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63415bb2d9f67_vac.jpg"
keywords: []
---

# 'സ.വാടി രവി സംശുദ്ധ ജീവിതത്തിന്റെ അനുകരണീയ മാതൃക'; സിപിഐഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ്

> **Lead Summary:** സിപിഐഎം തളിപ്പറമ്പ ഏരിയ സെക്രട്ടറിയും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായിരുന്ന സ: വാടി രവി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഏഴ് വർഷം പൂർത്തിയാവുകയാണ്. നിർധന കുടുംബത്തിൽ ജനിച്ച് പാതി വഴിയിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുടുംബം പുലർത്തുന്നതിന് നെയ്ത്ത് ജോലി ഉപജീവന മാർഗ്ഗമായി തെരഞ്ഞെടുത്തെങ്കിലും മോറാഴയുടെ സമര പാരമ്പര്യവും ജീവിതാനുഭവങ്ങളും ഊടും പാവുമാക്കി ഇഴചേർത്ത് ജില്ലയിലെ മികവുറ്റ യുവജന സംഘാടകനായും തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായും നെയ്തെടുത്ത ജീവിതമായിരുന്നു സ: വാടി രവിയേട്ടന്റെത്. ദേശീയ പ്രസ്ഥാനം ഉടലെടുത്ത കാലംമുതല്‍ രാഷ്ട്രീയ പ്രബുദ്ധമായ ഈ നാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അജയ്യമായ ഭൂമികയായി നിലകൊള്ളുന്നതിന് പിന്നിൽ സഖാവ് വാടി രവിയെപ്പോലുള്ളവരുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പഠിക്കാൻ മിടുക്കനായിരുന്നു വാടി രവി, മോറാഴ സെൻട്രൽ യു.പി സ്കൂളിൽ വിദ്യാർത്ഥിയായിരിക്കേയാണ് വീട്ടിലെ ദരിദ്രമായ ചുറ്റുപാടുകൾ കാരണം ഏഴാംക്ലാസിൽ പഠനം അവസാനിപ്പിക്കുകയും ഒഴക്രോത്തുള്ള ഇന്ത്യാ കോട്ടേജിൽ നെയ്ത്ത് തൊഴിലാളിയായി ജോലി തുടങ്ങുകയും ചെയ്തത്. പിന്നീട് മോറാഴ വീവേഴ്സ് ഇന്റസ്ട്രിയൽ സൊസൈറ്റിയിൽ തൊഴിലാളിയായി ചേർന്നു. മോറാഴയുടെ കമ്മ്യൂണിസ്റ്റ് പാശ്ചാത്തലവും സഹപാഠിയായിരുന്ന സ:എം.വി ഗോവിന്ദൻ മാസ്റ്ററുമായുള്ള നിരന്തര സമ്പർക്കവും വാടിയെ കെ എസ് വെെ എഫ്ന്റെ പ്രവർത്തകനും നേതാവും ആയി വളർത്തിയെടുത്തു. നന്നായി വായിക്കാനും കാര്യങ്ങൾ ഗ്രഹിക്കാനും ചിട്ടയായി ആർജിച്ചെടുത്ത അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും സഖാവിന് ഉണ്ടായിരുന്ന കഴിവ് അനിതരസാധാരണമായിരുന്നു. ഇത്തരത്തിൽ സ്വാംശീകരിച്ച പാർട്ടി വിദ്യാഭ്യാസത്തിന്റെ പിൻബലത്തിൽ തന്നെ ഏൽപ്പിക്കുന്ന ചുമതലകളെല്ലാം ഏറ്റെടുക്കാനും അതിൽ ശോഭിക്കാനും സഖാവിന് കഴിഞ്ഞു. സ്വയം പഠനത്തിലൂടേയും ഉന്നത നേതാക്കന്മാരുടെ സ്റ്റഡി ക്ലാസുകളിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും താത്വിക വിഷയങ്ങൾ മാത്രമല്ല ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ പോലും അദ്ദേഹം പ്രാവീണ്യം നേടി. മാർക്സിയൻ ആശയങ്ങൾ പഠിക്കാനും അതിന്റെ പ്രചാരകനാകാനും മാത്രമല്ല ലളിതമായ രീതിയിൽ പഠിപ്പിക്കാനും രവിയേട്ടന് പ്രത്യേക കഴിവുണ്ടായിരുന്നു. നിരന്തര പഠനത്തിലൂടെ ആർജിച്ചെടുത്ത അറിവിനെ തൊഴിലാളി വർഗ്ഗത്തിന്റെ വിമോചന പോരാട്ടത്തിനുള്ള ആയുധമാക്കി മാറ്റുകയും ചെയ്തു സഖാവ് വാടി രവി. അതത് കാലത്ത് ഉയർന്നു വരുന്ന രാഷ്ട്രീയ വിഷയങ്ങളിൽ പാർട്ടിയുടെ കാഴ്ച്ചപ്പാടിൽനിന്നുകൊണ്ട് ശരിയായ ആശയ നിലപാടുകൾ സ്വീകരിക്കാനും അത് വ്യക്തതയോടെ സഖാക്കളോടും തൊഴിലാളികളോടും ബഹുജനങ്ങളോടും വിശദീകരിക്കാനും അതു വഴി സംഘടനാ പ്രവർത്തനത്തിന് ദിശാബോധം നൽകാനും സഖാക്കളെ സമരസജ്ജരാക്കാനും അദ്ദേഹം കാട്ടിയ പാടവം അതുല്യമായിരുന്നു. ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ എന്നും ഓർമ്മിക്കപ്പെടും. തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ ചിരപരിചയമുള്ള തൊഴിലുടമകൾക്കും ലേബർ ഓഫീസർമാർക്കും അദ്ദേഹത്തിന്റെ വാദമുഖങ്ങളെ എതിരിടാനാവാത്തത്ര തൊഴിൽ നിയമങ്ങളിൽ അവഗാഹമുണ്ടായിരുന്നു. കെ.എസ്.വൈ.എഫിന്റെ ആന്തൂർ വില്ലേജ് സെക്രട്ടറി, അവിഭക്ത തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് എന്നീനിലകളിലേക്ക് അദ്ദേഹം പടിപടിയായി ഉയർന്നു. 1975 ൽ സി.പി.ഐ.എം. അവിഭക്ത ആന്തൂർ ലോക്കൽ കമ്മറ്റിയിൽ അംഗമായി തെരഞ്ഞെടുക്കപെട്ടു. 1981ൽ പാർട്ടി ഏരിയാകമ്മിറ്റിയിൽ അംഗമായി. ഇക്കാലം മുതൽ പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനായി മാറി. 2014ൽ സഖാവ് ഏരിയാ സെക്രട്ടറിയായി ചുമതലയേറ്റു. തുടർന്ന് കൂത്തുപറമ്പിൽ നടന്ന സമ്മേളനത്തിൽ സഖാവ് ജില്ലാ കമ്മിറ്റി അംഗമായി. തളിപ്പറമ്പ് നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രഗൽഭനായ മുൻസിപ്പൽ ചെയർമാനെന്ന നിലയിൽ അഞ്ചു വർഷം തളിപ്പറമ്പിന്റെ മുഖച്ഛായ മാറ്റിയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും അദ്ദേഹത്തിന് സാധിച്ചു. വിസ്മയ പാർക്ക് ചെയർമാൻ, ഹാന്റക്സ് ഡയറക്ടർ, തളിപ്പറമ്പ് വീവേഴ്സ് പ്രസിഡണ്ട് തുടങ്ങി സഹകരണ മേഖലയിലും തിളക്കമാർന്ന പാദ മുദ്രകൾ പതിപ്പിക്കുകയുണ്ടായി. സി.പി.ഐ.എം. തളിപ്പറമ്പ് ഏരിയാ സെക്രട്ടറി, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി, കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) സംസ്ഥാന വൈസ് പ്രസിഡണ്ട് വിവിധ കാറ്റഗറി യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിക്കവെയാണ് സഖാവ് അകാലത്തിൽ മരണപ്പെടുന്നത്. ലളിതവും സംശുദ്ധവുമായ ആ ജീവിതം പുതുതലമുറയ്ക്ക് മാതൃകാപരവും അനുകരണീയവുമാണ്. കെ. സന്തോഷ് അനുസ്മരിച്ചു.

## Article Content

സിപിഐഎം തളിപ്പറമ്പ ഏരിയ സെക്രട്ടറിയും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായിരുന്ന സ: വാടി രവി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഏഴ് വർഷം പൂർത്തിയാവുകയാണ്. നിർധന കുടുംബത്തിൽ ജനിച്ച് പാതി വഴിയിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുടുംബം പുലർത്തുന്നതിന് നെയ്ത്ത് ജോലി ഉപജീവന മാർഗ്ഗമായി തെരഞ്ഞെടുത്തെങ്കിലും മോറാഴയുടെ സമര പാരമ്പര്യവും ജീവിതാനുഭവങ്ങളും ഊടും പാവുമാക്കി ഇഴചേർത്ത് ജില്ലയിലെ മികവുറ്റ യുവജന സംഘാടകനായും തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായും നെയ്തെടുത്ത ജീവിതമായിരുന്നു സ: വാടി രവിയേട്ടന്റെത്. ദേശീയ പ്രസ്ഥാനം ഉടലെടുത്ത കാലംമുതല്‍ രാഷ്ട്രീയ പ്രബുദ്ധമായ ഈ നാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അജയ്യമായ ഭൂമികയായി നിലകൊള്ളുന്നതിന് പിന്നിൽ സഖാവ് വാടി രവിയെപ്പോലുള്ളവരുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. പഠിക്കാൻ മിടുക്കനായിരുന്നു വാടി രവി, മോറാഴ സെൻട്രൽ യു.പി സ്കൂളിൽ വിദ്യാർത്ഥിയായിരിക്കേയാണ് വീട്ടിലെ ദരിദ്രമായ ചുറ്റുപാടുകൾ കാരണം ഏഴാംക്ലാസിൽ പഠനം അവസാനിപ്പിക്കുകയും ഒഴക്രോത്തുള്ള ഇന്ത്യാ കോട്ടേജിൽ നെയ്ത്ത് തൊഴിലാളിയായി ജോലി തുടങ്ങുകയും ചെയ്തത്. പിന്നീട് മോറാഴ വീവേഴ്സ് ഇന്റസ്ട്രിയൽ സൊസൈറ്റിയിൽ തൊഴിലാളിയായി ചേർന്നു. മോറാഴയുടെ കമ്മ്യൂണിസ്റ്റ് പാശ്ചാത്തലവും സഹപാഠിയായിരുന്ന സ:എം.വി ഗോവിന്ദൻ മാസ്റ്ററുമായുള്ള നിരന്തര സമ്പർക്കവും വാടിയെ കെ എസ് വെെ എഫ്ന്റെ പ്രവർത്തകനും നേതാവും ആയി വളർത്തിയെടുത്തു. നന്നായി വായിക്കാനും കാര്യങ്ങൾ ഗ്രഹിക്കാനും ചിട്ടയായി ആർജിച്ചെടുത്ത അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും സഖാവിന് ഉണ്ടായിരുന്ന കഴിവ് അനിതരസാധാരണമായിരുന്നു. ഇത്തരത്തിൽ സ്വാംശീകരിച്ച പാർട്ടി വിദ്യാഭ്യാസത്തിന്റെ പിൻബലത്തിൽ തന്നെ ഏൽപ്പിക്കുന്ന ചുമതലകളെല്ലാം ഏറ്റെടുക്കാനും അതിൽ ശോഭിക്കാനും സഖാവിന് കഴിഞ്ഞു. സ്വയം പഠനത്തിലൂടേയും ഉന്നത നേതാക്കന്മാരുടെ സ്റ്റഡി ക്ലാസുകളിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും താത്വിക വിഷയങ്ങൾ മാത്രമല്ല ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ പോലും അദ്ദേഹം പ്രാവീണ്യം നേടി. മാർക്സിയൻ ആശയങ്ങൾ പഠിക്കാനും അതിന്റെ പ്രചാരകനാകാനും മാത്രമല്ല ലളിതമായ രീതിയിൽ പഠിപ്പിക്കാനും രവിയേട്ടന് പ്രത്യേക കഴിവുണ്ടായിരുന്നു. നിരന്തര പഠനത്തിലൂടെ ആർജിച്ചെടുത്ത അറിവിനെ തൊഴിലാളി വർഗ്ഗത്തിന്റെ വിമോചന പോരാട്ടത്തിനുള്ള ആയുധമാക്കി മാറ്റുകയും ചെയ്തു സഖാവ് വാടി രവി. അതത് കാലത്ത് ഉയർന്നു വരുന്ന രാഷ്ട്രീയ വിഷയങ്ങളിൽ പാർട്ടിയുടെ കാഴ്ച്ചപ്പാടിൽനിന്നുകൊണ്ട് ശരിയായ ആശയ നിലപാടുകൾ സ്വീകരിക്കാനും അത് വ്യക്തതയോടെ സഖാക്കളോടും തൊഴിലാളികളോടും ബഹുജനങ്ങളോടും വിശദീകരിക്കാനും അതു വഴി സംഘടനാ പ്രവർത്തനത്തിന് ദിശാബോധം നൽകാനും സഖാക്കളെ സമരസജ്ജരാക്കാനും അദ്ദേഹം കാട്ടിയ പാടവം അതുല്യമായിരുന്നു. ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ എന്നും ഓർമ്മിക്കപ്പെടും. തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ ചിരപരിചയമുള്ള തൊഴിലുടമകൾക്കും ലേബർ ഓഫീസർമാർക്കും അദ്ദേഹത്തിന്റെ വാദമുഖങ്ങളെ എതിരിടാനാവാത്തത്ര തൊഴിൽ നിയമങ്ങളിൽ അവഗാഹമുണ്ടായിരുന്നു. കെ.എസ്.വൈ.എഫിന്റെ ആന്തൂർ വില്ലേജ് സെക്രട്ടറി, അവിഭക്ത തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് എന്നീനിലകളിലേക്ക് അദ്ദേഹം പടിപടിയായി ഉയർന്നു. 1975 ൽ സി.പി.ഐ.എം. അവിഭക്ത ആന്തൂർ ലോക്കൽ കമ്മറ്റിയിൽ അംഗമായി തെരഞ്ഞെടുക്കപെട്ടു. 1981ൽ പാർട്ടി ഏരിയാകമ്മിറ്റിയിൽ അംഗമായി. ഇക്കാലം മുതൽ പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനായി മാറി. 2014ൽ സഖാവ് ഏരിയാ സെക്രട്ടറിയായി ചുമതലയേറ്റു. തുടർന്ന് കൂത്തുപറമ്പിൽ നടന്ന സമ്മേളനത്തിൽ സഖാവ് ജില്ലാ കമ്മിറ്റി അംഗമായി. തളിപ്പറമ്പ് നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രഗൽഭനായ മുൻസിപ്പൽ ചെയർമാനെന്ന നിലയിൽ അഞ്ചു വർഷം തളിപ്പറമ്പിന്റെ മുഖച്ഛായ മാറ്റിയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും അദ്ദേഹത്തിന് സാധിച്ചു. വിസ്മയ പാർക്ക് ചെയർമാൻ, ഹാന്റക്സ് ഡയറക്ടർ, തളിപ്പറമ്പ് വീവേഴ്സ് പ്രസിഡണ്ട് തുടങ്ങി സഹകരണ മേഖലയിലും തിളക്കമാർന്ന പാദ മുദ്രകൾ പതിപ്പിക്കുകയുണ്ടായി. സി.പി.ഐ.എം. തളിപ്പറമ്പ് ഏരിയാ സെക്രട്ടറി, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി, കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) സംസ്ഥാന വൈസ് പ്രസിഡണ്ട് വിവിധ കാറ്റഗറി യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിക്കവെയാണ് സഖാവ് അകാലത്തിൽ മരണപ്പെടുന്നത്. ലളിതവും സംശുദ്ധവുമായ ആ ജീവിതം പുതുതലമുറയ്ക്ക് മാതൃകാപരവും അനുകരണീയവുമാണ്. കെ. സന്തോഷ് അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73272/vaadi-ravi)