---
title: "വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "two arrested with m d ma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73243/two-arrested-with-m-d-ma"
published_at: "2022-10-08T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6341449aea072_news-card.jpg"
keywords: []
---

# വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. ചെങ്ങളായി കോട്ടപറമ്പിലെ കളരി കുന്നേൽ കെ അബ്ദുൽ റാഷിദ് ശ്രീകണ്ടാപുരം സി എച്ച് നഗറിലെ നെടുഞ്ചാര പുതിയപുരയിൽ സയ്യിദ് എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ ചെങ്ങളായി ചേരൻകുന്ന് വളവിൽ വാഹന പരിശോധനയ്ക്കിടയിൽ ആണ് ഇവർ കുടുങ്ങിയത്. ഇവർ സഞ്ചരിച്ച കെ എൽ 59 എ 71 38 കാറിൽ കടത്തുകയായിരുന്ന 8.3 ഗ്രാം എം ഡി എം എ സഹിതമാണ് പിടിയിലായത്. സി ഐ ഇ പി സുരേഷന്റെ മേൽനോട്ടത്തിൽ എസ്ഐ പി പി അശോക് കുമാർ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. എസ്ഐമാരായ സജിമോൻ, സുരേഷ്, ഡാൻസാഫ് ടീം അംഗങ്ങളും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

## Article Content

കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. ചെങ്ങളായി കോട്ടപറമ്പിലെ കളരി കുന്നേൽ കെ അബ്ദുൽ റാഷിദ് ശ്രീകണ്ടാപുരം സി എച്ച് നഗറിലെ നെടുഞ്ചാര പുതിയപുരയിൽ സയ്യിദ് എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ ചെങ്ങളായി ചേരൻകുന്ന് വളവിൽ വാഹന പരിശോധനയ്ക്കിടയിൽ ആണ് ഇവർ കുടുങ്ങിയത്. ഇവർ സഞ്ചരിച്ച കെ എൽ 59 എ 71 38 കാറിൽ കടത്തുകയായിരുന്ന 8.3 ഗ്രാം എം ഡി എം എ സഹിതമാണ് പിടിയിലായത്. സി ഐ ഇ പി സുരേഷന്റെ മേൽനോട്ടത്തിൽ എസ്ഐ പി പി അശോക് കുമാർ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. എസ്ഐമാരായ സജിമോൻ, സുരേഷ്, ഡാൻസാഫ് ടീം അംഗങ്ങളും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73243/two-arrested-with-m-d-ma)