---
title: "'കണ്ണൂര്‍ സ്റ്റേഡിയം മാലിന്യകൂമ്പാരം ആക്കിയതിന്റെ ഉത്തരവാദിത്തം കോര്‍പ്പറേഷന്'; പിഴ ചുമത്തിയതിനെതിരെ സിപിഎം"
english_title: "cpm against corporation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73218/cpm-against-corporation"
published_at: "2022-10-08T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634126f6e0dc4_vac.jpg"
keywords: []
---

# 'കണ്ണൂര്‍ സ്റ്റേഡിയം മാലിന്യകൂമ്പാരം ആക്കിയതിന്റെ ഉത്തരവാദിത്തം കോര്‍പ്പറേഷന്'; പിഴ ചുമത്തിയതിനെതിരെ സിപിഎം

> **Lead Summary:** **കണ്ണൂര്‍: **പാര്‍ട്ടി കോണ്‍ഗ്രസിന് ഉപയോഗിച്ച സ്റ്റേഡിയം മലിനമാക്കിയതിന് സിപിഎമ്മിന് പിഴ ചുമത്തിയ കണ്ണൂര്‍ കോര്‍പറേഷന്റെ നടപടിക്കെതിരെ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത്.സ്റ്റേഡിയം മാലിന്യ കൂമ്പാരം ആക്കിയതിന്റെ ഉത്തരവാദിത്തം കോര്‍പ്പറേഷനാണ്.പിഴ ചുമത്തിയ പണം കൊണ്ടെങ്കിലും ഇനി സ്റ്റേഡിയം നന്നാക്കണം.പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സിപിഎമ്മാണ് സ്റ്റേഡിയം വ്യത്തിയാക്കിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിന് ഉപയോഗിച്ച ജവഹര്‍ സ്റ്റേഡിയം മലിനമാക്കിയതിനാണ് കോര്‍പ്പറേഷന്‍ പിഴയീടാക്കാന്‍ തീരുമാനിച്ചത്. 47,000 രൂപ പിഴയിടാനായിരുന്നു ആദ്യ തീരുമാനം. സ്റ്റേഡിയം ഉപയോഗിക്കുന്നതിന് വേണ്ടി ഡെപ്പോസിറ്റായി നല്‍കിയ 25,000 രൂപ തിരിച്ച് നല്‍കേണ്ടതില്ലെന്നും കൗണ്‍സില്‍ തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു പിഴയീടാക്കാനുള്ള കോര്‍പ്പറേന്‍ തീരുമാനം. ഇതിന് പിന്നില്‍ രാഷ്ട്രീയ തീരുമാനമെന്ന സിപിഎം വിമര്‍ശനം ബാലിശമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ പറഞ്ഞു

## Article Content

**കണ്ണൂര്‍: **പാര്‍ട്ടി കോണ്‍ഗ്രസിന് ഉപയോഗിച്ച സ്റ്റേഡിയം മലിനമാക്കിയതിന് സിപിഎമ്മിന് പിഴ ചുമത്തിയ കണ്ണൂര്‍ കോര്‍പറേഷന്റെ നടപടിക്കെതിരെ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത്.സ്റ്റേഡിയം മാലിന്യ കൂമ്പാരം ആക്കിയതിന്റെ ഉത്തരവാദിത്തം കോര്‍പ്പറേഷനാണ്.പിഴ ചുമത്തിയ പണം കൊണ്ടെങ്കിലും ഇനി സ്റ്റേഡിയം നന്നാക്കണം.പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സിപിഎമ്മാണ് സ്റ്റേഡിയം വ്യത്തിയാക്കിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിന് ഉപയോഗിച്ച ജവഹര്‍ സ്റ്റേഡിയം മലിനമാക്കിയതിനാണ് കോര്‍പ്പറേഷന്‍ പിഴയീടാക്കാന്‍ തീരുമാനിച്ചത്. 47,000 രൂപ പിഴയിടാനായിരുന്നു ആദ്യ തീരുമാനം. സ്റ്റേഡിയം ഉപയോഗിക്കുന്നതിന് വേണ്ടി ഡെപ്പോസിറ്റായി നല്‍കിയ 25,000 രൂപ തിരിച്ച് നല്‍കേണ്ടതില്ലെന്നും കൗണ്‍സില്‍ തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു പിഴയീടാക്കാനുള്ള കോര്‍പ്പറേന്‍ തീരുമാനം. ഇതിന് പിന്നില്‍ രാഷ്ട്രീയ തീരുമാനമെന്ന സിപിഎം വിമര്‍ശനം ബാലിശമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73218/cpm-against-corporation)