---
title: "ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാല കവരാൻ ശ്രമം"
english_title: "theft attempt "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73183/theft-attempt"
published_at: "2022-10-08T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634109fa0867f_,.jpg"
keywords: []
---

# ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാല കവരാൻ ശ്രമം

> **Lead Summary:** **കരിങ്കൽകുഴി: **ബൈക്കിലെത്തി സ്ത്രീയുടെ മാല കവരാൻ ശ്രമം. പിടിവലിക്കിടയിൽ കൊളുത്ത് പൊട്ടിയ മാല സ്ത്രീയുടെ കൈയിൽത്തന്നെ കിട്ടി. കരിങ്കൽക്കുഴിയിലെ മാടത്താൻകണ്ടി വീട്ടിൽ മീനാക്ഷിയുടെ അഞ്ചരപ്പവന്റെ മാലയാണ് കവരാൻ ശ്രമിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിക്ക് കരിങ്കൽക്കുഴി ഊട്ടുപുറം അമ്പലം റോഡിലാണ് സംഭവം. മീനാക്ഷിയും അയൽവാസിയും റോഡിലൂടെ നടന്നുവരുന്നതിനിടെ അതേ ദിശയിൽ വേഗം കുറച്ചുവന്ന ബൈക്കിന്റെ പിന്നിലിരുന്ന ആൾ മിന്നൽവേഗത്തിൽ മാല പിന്നിൽനിന്ന് പറിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇവർ ബഹളംവെച്ചപ്പോൾ ബൈക്ക് അതിവേഗം മയ്യിൽ ഭാഗത്തേക്ക് പോയി. സംഭവം നടന്നതിനടുത്ത വീട്ടിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽനിന്ന് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മയ്യിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണ്.

## Article Content

**കരിങ്കൽകുഴി: **ബൈക്കിലെത്തി സ്ത്രീയുടെ മാല കവരാൻ ശ്രമം. പിടിവലിക്കിടയിൽ കൊളുത്ത് പൊട്ടിയ മാല സ്ത്രീയുടെ കൈയിൽത്തന്നെ കിട്ടി. കരിങ്കൽക്കുഴിയിലെ മാടത്താൻകണ്ടി വീട്ടിൽ മീനാക്ഷിയുടെ അഞ്ചരപ്പവന്റെ മാലയാണ് കവരാൻ ശ്രമിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിക്ക് കരിങ്കൽക്കുഴി ഊട്ടുപുറം അമ്പലം റോഡിലാണ് സംഭവം. മീനാക്ഷിയും അയൽവാസിയും റോഡിലൂടെ നടന്നുവരുന്നതിനിടെ അതേ ദിശയിൽ വേഗം കുറച്ചുവന്ന ബൈക്കിന്റെ പിന്നിലിരുന്ന ആൾ മിന്നൽവേഗത്തിൽ മാല പിന്നിൽനിന്ന് പറിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇവർ ബഹളംവെച്ചപ്പോൾ ബൈക്ക് അതിവേഗം മയ്യിൽ ഭാഗത്തേക്ക് പോയി. സംഭവം നടന്നതിനടുത്ത വീട്ടിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽനിന്ന് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മയ്യിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73183/theft-attempt)