---
title: "കെപിസിസി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദിനെ അനുമോദിച്ചു"
english_title: "rajani ramanand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73175/rajani-ramanand"
published_at: "2022-10-08T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634105026df1d_vac.jpg"
keywords: []
---

# കെപിസിസി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദിനെ അനുമോദിച്ചു

> **Lead Summary:** കാക്കാഞ്ചാൽ സുപ്രഭ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ സ്ഥിരാഗംമായി പങ്കെടുക്കുകയും, പുതിയ കെപിസിസി മെമ്പറായി തെരഞ്ഞെടുക്കപ്പെടുകയും, ചെയ്ത മഹിളാ കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ രജനി രാമാനന്ദിനെ അനുമോദിച്ചു. പ്രസ്തുത ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ കെ. എൻ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ സിസി ശ്രീധരൻ, ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളായ സിവി സോമനാഥൻ മാസ്റ്റർ, സിവി ഉണ്ണി, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വി. രാഹുൽ, യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ സികെ സായൂജ്, സി. ചിത്രനാഥൻ, സി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ക്ലബ്‌ സെക്രട്ടറി കെ. രവീന്ദ്രൻ മാസ്റ്റർ സ്വാഗതവും, ദീപ രഞ്ജിത്ത് നന്ദിയും പറഞ്ഞു.

## Article Content

കാക്കാഞ്ചാൽ സുപ്രഭ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ സ്ഥിരാഗംമായി പങ്കെടുക്കുകയും, പുതിയ കെപിസിസി മെമ്പറായി തെരഞ്ഞെടുക്കപ്പെടുകയും, ചെയ്ത മഹിളാ കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ രജനി രാമാനന്ദിനെ അനുമോദിച്ചു. പ്രസ്തുത ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ കെ. എൻ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ സിസി ശ്രീധരൻ, ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളായ സിവി സോമനാഥൻ മാസ്റ്റർ, സിവി ഉണ്ണി, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വി. രാഹുൽ, യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ സികെ സായൂജ്, സി. ചിത്രനാഥൻ, സി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ക്ലബ്‌ സെക്രട്ടറി കെ. രവീന്ദ്രൻ മാസ്റ്റർ സ്വാഗതവും, ദീപ രഞ്ജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73175/rajani-ramanand)