---
title: "ഐ.ആർ.പി.സി പട്ടുവം ലോക്കൽ കമ്മിറ്റിക്ക്  വീൽചെയർ കൈമാറി"
english_title: "irpc pattuvam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73162/irpc-pattuvam"
published_at: "2022-10-08T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6340f2c24c791_vac.jpg"
keywords: []
---

# ഐ.ആർ.പി.സി പട്ടുവം ലോക്കൽ കമ്മിറ്റിക്ക്  വീൽചെയർ കൈമാറി

> **Lead Summary:** പട്ടുവം മംഗലശേരി ജനശക്തി സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഐ.ആർ.പി.സി പട്ടുവം ലോക്കൽ കമ്മിറ്റിക്ക് വീൽചെയർ കൈമാറി. മംഗലശേരി വള്ളംകളി പവലിയനിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതിയാണ് വീൽചെയർ കൈമാറിയത്. ഐ.ആർ.പി.സി ജില്ലാ കമ്മിറ്റി അംഗം എം.വി.വാസുദേവൻ ഏറ്റുവാങ്ങി. പട്ടുവം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ആനക്കീൽ ചന്ദ്രൻ ,മംഗലശേരി നവോദയ ക്ലബ്ബ് സെക്രട്ടരി ഇ.പി.അജിത്ത് എന്നിവർ സംസാരിച്ചു. സംഘം മുൻ സെക്രട്ടരി കെ. ചാത്തുക്കുട്ടി നമ്പ്യാർ സ്വാഗതവും സംഘം സെക്രട്ടരി പി.ശ്രീധരൻ നന്ദിയും പറഞ്ഞു.

## Article Content

പട്ടുവം മംഗലശേരി ജനശക്തി സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഐ.ആർ.പി.സി പട്ടുവം ലോക്കൽ കമ്മിറ്റിക്ക് വീൽചെയർ കൈമാറി. മംഗലശേരി വള്ളംകളി പവലിയനിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതിയാണ് വീൽചെയർ കൈമാറിയത്. ഐ.ആർ.പി.സി ജില്ലാ കമ്മിറ്റി അംഗം എം.വി.വാസുദേവൻ ഏറ്റുവാങ്ങി. പട്ടുവം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ആനക്കീൽ ചന്ദ്രൻ ,മംഗലശേരി നവോദയ ക്ലബ്ബ് സെക്രട്ടരി ഇ.പി.അജിത്ത് എന്നിവർ സംസാരിച്ചു. സംഘം മുൻ സെക്രട്ടരി കെ. ചാത്തുക്കുട്ടി നമ്പ്യാർ സ്വാഗതവും സംഘം സെക്രട്ടരി പി.ശ്രീധരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73162/irpc-pattuvam)