---
title: "ഡ്രൈവിങ്ങിനിടെ  വാട്സ്ആപ്പ് ചാറ്റ്: ബസ് കസ്റ്റഡിയിലെടുത്തു, ഡ്രൈവർക്ക് കോടതിയിൽ ഹാജരാകാൻ നോട്ടീസ്"
english_title: "bus seazed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73104/bus-seazed"
published_at: "2022-10-07T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63403f6ba9f41_vac.jpg"
keywords: []
---

# ഡ്രൈവിങ്ങിനിടെ  വാട്സ്ആപ്പ് ചാറ്റ്: ബസ് കസ്റ്റഡിയിലെടുത്തു, ഡ്രൈവർക്ക് കോടതിയിൽ ഹാജരാകാൻ നോട്ടീസ്

> **Lead Summary:** **കണ്ണൂര്‍: **വാഹനം ഓടിക്കുന്നതിനിടെ വാട്‌സാപ്പ് ചാറ്റ് നടത്തി കണ്ണൂരിലെ ബസ് ഡ്രൈവര്‍. മൊബൈല്‍ ഉപയോഗിച്ച് കൊണ്ട് ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കോഴിക്കോട് – പയ്യന്നൂര്‍ റൂട്ടിലോടുന്ന കൃതിക എന്ന ബസ് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ തലശ്ശേരി സ്വദേശി ലിജിന് ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം, വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. പത്തനംതിട്ട റാന്നിയില്‍ കുട്ടികളുമായി ടൂറ് പോയ ബസ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടു. എറണാകുളത്തും കോഴിക്കോട്ടും തൃശ്ശൂരിലും നിയമ ലംഘനങ്ങള്‍ക്ക് പിഴയീടാക്കി. സംസ്ഥാന വ്യാപക പരിശോധന പുരോഗമിക്കുകയാണ്.

## Article Content

**കണ്ണൂര്‍: **വാഹനം ഓടിക്കുന്നതിനിടെ വാട്‌സാപ്പ് ചാറ്റ് നടത്തി കണ്ണൂരിലെ ബസ് ഡ്രൈവര്‍. മൊബൈല്‍ ഉപയോഗിച്ച് കൊണ്ട് ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കോഴിക്കോട് – പയ്യന്നൂര്‍ റൂട്ടിലോടുന്ന കൃതിക എന്ന ബസ് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ തലശ്ശേരി സ്വദേശി ലിജിന് ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം, വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. പത്തനംതിട്ട റാന്നിയില്‍ കുട്ടികളുമായി ടൂറ് പോയ ബസ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടു. എറണാകുളത്തും കോഴിക്കോട്ടും തൃശ്ശൂരിലും നിയമ ലംഘനങ്ങള്‍ക്ക് പിഴയീടാക്കി. സംസ്ഥാന വ്യാപക പരിശോധന പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73104/bus-seazed)