---
title: "എസ് ആർ ആൻറണിയുടെ നിര്യാണം; മുസ്ലിം ലീഗ് അനുശോചിച്ചു"
english_title: "muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73102/muslim-league"
published_at: "2022-10-07T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63403d76c0f6f_vac.jpg"
keywords: []
---

# എസ് ആർ ആൻറണിയുടെ നിര്യാണം; മുസ്ലിം ലീഗ് അനുശോചിച്ചു

> **Lead Summary:** **കണ്ണൂർ: **ജില്ലയിലെ കോൺഗ്രസ്പ്രസ്ഥാനത്തിനും ,യുഡിഎഫിനും ദീർഘകാലം നേതൃത്വം നൽകിയ കരുത്തനായ നേതാവിനെയാണ് എസ് ആർ ആന്റണിയുടെ വിയോഗമൂലം നഷ്ടമായതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി അനുശോചനസന്ദേശത്തിൽ പറഞ്ഞു. മലയോരമേഖലയുടെ വികസനത്തിന്അദ്ദേഹം ചെയ്തിട്ടുള്ള സുദൃർഹമായ സേവനങ്ങൾ എന്നെന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരിച്ച മുൻഡി.സി.സി.പ്രസിഡണ്ട് എസ്.ആർ. ആന്റണിക്ക് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ. അബ്ദുൽ കരീം ചേലേരി, സെക്രട്ടരി കെ.ടി.സഹദുല്ല എന്നിവർ അദ്ദേഹത്തിന്റെ ചെറുപുഴയിലുള്ള വസതിയിലെത്തി ആദരാജ്ഞലികൾ അർപ്പിച്ചു.ഇബ്രാഹിം പൂമംഗലം, ഷാജഹാൻ ചെറുപുഴ, അക്ബർ കോലുവള്ളി എന്നിവരും നേതാക്കളോടൊപ്പമുണ്ടായിരുന്നു.

## Article Content

**കണ്ണൂർ: **ജില്ലയിലെ കോൺഗ്രസ്പ്രസ്ഥാനത്തിനും ,യുഡിഎഫിനും ദീർഘകാലം നേതൃത്വം നൽകിയ കരുത്തനായ നേതാവിനെയാണ് എസ് ആർ ആന്റണിയുടെ വിയോഗമൂലം നഷ്ടമായതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി അനുശോചനസന്ദേശത്തിൽ പറഞ്ഞു. മലയോരമേഖലയുടെ വികസനത്തിന്അദ്ദേഹം ചെയ്തിട്ടുള്ള സുദൃർഹമായ സേവനങ്ങൾ എന്നെന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരിച്ച മുൻഡി.സി.സി.പ്രസിഡണ്ട് എസ്.ആർ. ആന്റണിക്ക് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ. അബ്ദുൽ കരീം ചേലേരി, സെക്രട്ടരി കെ.ടി.സഹദുല്ല എന്നിവർ അദ്ദേഹത്തിന്റെ ചെറുപുഴയിലുള്ള വസതിയിലെത്തി ആദരാജ്ഞലികൾ അർപ്പിച്ചു.ഇബ്രാഹിം പൂമംഗലം, ഷാജഹാൻ ചെറുപുഴ, അക്ബർ കോലുവള്ളി എന്നിവരും നേതാക്കളോടൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73102/muslim-league)