---
title: "നോർത്ത് കുപ്പം റൗളത്തുൽ ഉലൂം മദ്റസയിൽ റബീഅ് എക്സ്പോ തുടങ്ങി"
english_title: "rabi expo"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73073/rabi-expo"
published_at: "2022-10-07T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63400d0276251_news-card.jpg"
keywords: []
---

# നോർത്ത് കുപ്പം റൗളത്തുൽ ഉലൂം മദ്റസയിൽ റബീഅ് എക്സ്പോ തുടങ്ങി

> **Lead Summary:** **തളിപ്പറമ്പ : **നോർത്ത് കുപ്പം റൗളത്തുൽ ഉലൂം മദ്റസാ എസ്.കെ.എസ്.ബി.വി ഒരുക്കിയ റബീഅ് എക്സ്പോ മുക്കുന്ന് ഖാദിമുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയും പരിയാരം ഗ്രാമ പഞ്ചായത്ത്‌ പതിനൊന്നാം വാർഡ് മെമ്പറുമായ ടി പി ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക ചരിത്ര പ്രാധാന്യമുള്ള വിഷയങ്ങൾ ഉൾകൊള്ളിച്ച എക്സ്പോയിൽ കടലാസ് കൊണ്ടുള്ള കരകൗശല വസ്തുക്കൾ,സ്റ്റിൽ മോഡൽ തുടങ്ങിയവയും പ്രശസ്ത അറബിക് കാലിഗ്രാഫർ അലി കെ വാളാടിന്റെ കാലിഗ്രഫി പ്രദർശനവും ഒരുക്കിയിട്ടുണ്ട്.എല്ലാ ദിവസവും രാവിലെ ഏഴു മണി മുതൽ ഉച്ചക്ക് 12 മണി വരെയും വൈകുന്നേരം മൂന്നു മണി മുതൽ ആറു മണി വരെയുമാണ് എക്സ്പോ.

## Article Content

**തളിപ്പറമ്പ : **നോർത്ത് കുപ്പം റൗളത്തുൽ ഉലൂം മദ്റസാ എസ്.കെ.എസ്.ബി.വി ഒരുക്കിയ റബീഅ് എക്സ്പോ മുക്കുന്ന് ഖാദിമുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയും പരിയാരം ഗ്രാമ പഞ്ചായത്ത്‌ പതിനൊന്നാം വാർഡ് മെമ്പറുമായ ടി പി ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക ചരിത്ര പ്രാധാന്യമുള്ള വിഷയങ്ങൾ ഉൾകൊള്ളിച്ച എക്സ്പോയിൽ കടലാസ് കൊണ്ടുള്ള കരകൗശല വസ്തുക്കൾ,സ്റ്റിൽ മോഡൽ തുടങ്ങിയവയും പ്രശസ്ത അറബിക് കാലിഗ്രാഫർ അലി കെ വാളാടിന്റെ കാലിഗ്രഫി പ്രദർശനവും ഒരുക്കിയിട്ടുണ്ട്.എല്ലാ ദിവസവും രാവിലെ ഏഴു മണി മുതൽ ഉച്ചക്ക് 12 മണി വരെയും വൈകുന്നേരം മൂന്നു മണി മുതൽ ആറു മണി വരെയുമാണ് എക്സ്പോ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73073/rabi-expo)