---
title: "സ്കൂൾ അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് ടിപ്പർലോറികൾ: വലഞ്ഞ് വിദ്യാർഥികളും രക്ഷിതാക്കളും"
english_title: "tipper "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73034/tipper"
published_at: "2022-10-07T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633fdc59917ee_news-card.jpg"
keywords: []
---

# സ്കൂൾ അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് ടിപ്പർലോറികൾ: വലഞ്ഞ് വിദ്യാർഥികളും രക്ഷിതാക്കളും

> **Lead Summary:** പുളിമ്പറമ്പ് സാൻ ജോസ് സീനിയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള റോഡിൽ സ്കൂൾ അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച ടിപ്പർ ലോറികളുടെ പരക്കംപാച്ചിൽ. വിദ്യാർഥികൾ സ്കൂളിലേക്ക് പോകുന്ന സമയത്തും സ്കൂൾ വിടുന്ന സമയത്തും ടിപ്പർ ലോറികൾക്ക് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അവയൊന്നും വകവെക്കാതെയാണ് ഇന്നലെ വൈകുന്നേരം രണ്ട് ടിപ്പർ ലോറികൾ സ്കൂൾ പരിസരത്ത് വിദ്യാർഥികളെയും മറ്റു യാത്രക്കാരെയും വലച്ചത്. 3.45ന് സ്കൂൾ വിടുന്ന സമയത്ത് ആണ് ടിപ്പർലോറികൾ സ്കൂളിന് സമീപമുള്ള റോഡിലൂടെ വന്നത്. അതേ സമയം വീതി തീരെ കുറഞ്ഞ റോഡിൽ സ്കൂൾ ബസ്സുകളും മറ്റ് ചെറിയ അര മണിക്കൂറോളം വാഹനങ്ങളും കുടുങ്ങിക്കിടന്നു. വിദ്യാർഥികൾ വൈകിയതിനാൽ വീട്ടുകാർക്കും ആശങ്ക ഉണ്ടായി. നടന്നു പോകുന്ന വിദ്യാർഥികൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചുകൊണ്ടാണ് ഇന്നലെ ഈ സംഭവം. ഇതിനുമുൻപും സമാന സംഭവം ഉണ്ടായതിനാൽ സ്കൂൾ അധികൃതർ ഇത്തരം വാഹനങ്ങൾക്ക് താക്കീത് നൽകിയിരുന്നു.ടിപ്പർ ലോറികളുടെ ഈ പ്രവണതക്കെതിരെ അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം

## Article Content

പുളിമ്പറമ്പ് സാൻ ജോസ് സീനിയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള റോഡിൽ സ്കൂൾ അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച ടിപ്പർ ലോറികളുടെ പരക്കംപാച്ചിൽ. വിദ്യാർഥികൾ സ്കൂളിലേക്ക് പോകുന്ന സമയത്തും സ്കൂൾ വിടുന്ന സമയത്തും ടിപ്പർ ലോറികൾക്ക് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അവയൊന്നും വകവെക്കാതെയാണ് ഇന്നലെ വൈകുന്നേരം രണ്ട് ടിപ്പർ ലോറികൾ സ്കൂൾ പരിസരത്ത് വിദ്യാർഥികളെയും മറ്റു യാത്രക്കാരെയും വലച്ചത്. 3.45ന് സ്കൂൾ വിടുന്ന സമയത്ത് ആണ് ടിപ്പർലോറികൾ സ്കൂളിന് സമീപമുള്ള റോഡിലൂടെ വന്നത്. അതേ സമയം വീതി തീരെ കുറഞ്ഞ റോഡിൽ സ്കൂൾ ബസ്സുകളും മറ്റ് ചെറിയ അര മണിക്കൂറോളം വാഹനങ്ങളും കുടുങ്ങിക്കിടന്നു. വിദ്യാർഥികൾ വൈകിയതിനാൽ വീട്ടുകാർക്കും ആശങ്ക ഉണ്ടായി. നടന്നു പോകുന്ന വിദ്യാർഥികൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചുകൊണ്ടാണ് ഇന്നലെ ഈ സംഭവം. ഇതിനുമുൻപും സമാന സംഭവം ഉണ്ടായതിനാൽ സ്കൂൾ അധികൃതർ ഇത്തരം വാഹനങ്ങൾക്ക് താക്കീത് നൽകിയിരുന്നു.ടിപ്പർ ലോറികളുടെ ഈ പ്രവണതക്കെതിരെ അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73034/tipper)