---
title: "മുൻ കണ്ണൂർ ഡി.സി.സി പ്രസിഡൻറ് എസ്.ആർ ആന്റണി നിര്യാതനായി"
english_title: "s r antony"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/73007/s-r-antony"
published_at: "2022-10-07T11:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633fc4e3edb1a_Untitled-2_web.jpg"
keywords: []
---

# മുൻ കണ്ണൂർ ഡി.സി.സി പ്രസിഡൻറ് എസ്.ആർ ആന്റണി നിര്യാതനായി

> **Lead Summary:** കോൺഗ്രസ് നേതാവും,പ്രമുഖ ഗാന്ധിയനും, മുൻ ഡി.സി.സി. പ്രസിഡന്റുമായിരുന്ന എസ്.ആർ ആന്റണി നിര്യാതനായി സംസ്ഥാന,ദേശീയ കോൺഗ്രസ്‌ നേതാക്കളുമായി അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം കണ്ണൂരിലെ കോൺഗ്രസ്‌ നേതൃനിരയിലെ സൗമ്യസാന്നിധ്യമായിരുന്നു. മികച്ച സംഘാടകൻ,മുൻ ജില്ലാ കൗണ്സിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ പടുത്തുയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച എസ് ആർ വാർധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു വർഷങ്ങളായി ചെറുപുഴയിലെ വീട്ടിലായിരുന്നു താമസം. മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റും, ചെറുപുഴ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്‌ മായിരുന്ന പരേതയായ ഏലിയാമ്മ ടീച്ചർ ആയിരുന്നു ഭാര്യ.മക്കൾ. വിവേക് ആന്റണി, വിദ്യാ ആന്റണി മരുമക്കൾ ഓൾവിൻ പെരേര( അധ്യാപകൻ ബ്രണ്ണൻ HSS തലശ്ശേരി) , മഞ്‌ജു വിവേക്. അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ചെറുപുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്നതും ,നാളെ ശനിയാഴ്ച 10 മണിക്ക് ചെറുപുഴ സെൻ്റ് മെരീസ് ഫെറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ് .ജില്ലയിൽ 3 ദിവസം ദുഃഖാചരണം നടത്താനും,നേരത്തെ നിശ്ചയിച്ച പാർട്ടി പൊതു പരിപാടികൾ മാറ്റി വെക്കാനും ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു.

## Article Content

കോൺഗ്രസ് നേതാവും,പ്രമുഖ ഗാന്ധിയനും, മുൻ ഡി.സി.സി. പ്രസിഡന്റുമായിരുന്ന എസ്.ആർ ആന്റണി നിര്യാതനായി സംസ്ഥാന,ദേശീയ കോൺഗ്രസ്‌ നേതാക്കളുമായി അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം കണ്ണൂരിലെ കോൺഗ്രസ്‌ നേതൃനിരയിലെ സൗമ്യസാന്നിധ്യമായിരുന്നു. മികച്ച സംഘാടകൻ,മുൻ ജില്ലാ കൗണ്സിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ പടുത്തുയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച എസ് ആർ വാർധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു വർഷങ്ങളായി ചെറുപുഴയിലെ വീട്ടിലായിരുന്നു താമസം. മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റും, ചെറുപുഴ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്‌ മായിരുന്ന പരേതയായ ഏലിയാമ്മ ടീച്ചർ ആയിരുന്നു ഭാര്യ.മക്കൾ. വിവേക് ആന്റണി, വിദ്യാ ആന്റണി മരുമക്കൾ ഓൾവിൻ പെരേര( അധ്യാപകൻ ബ്രണ്ണൻ HSS തലശ്ശേരി) , മഞ്‌ജു വിവേക്. അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം ചെറുപുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്നതും ,നാളെ ശനിയാഴ്ച 10 മണിക്ക് ചെറുപുഴ സെൻ്റ് മെരീസ് ഫെറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ് .ജില്ലയിൽ 3 ദിവസം ദുഃഖാചരണം നടത്താനും,നേരത്തെ നിശ്ചയിച്ച പാർട്ടി പൊതു പരിപാടികൾ മാറ്റി വെക്കാനും ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/73007/s-r-antony)