---
title: "ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു രക്ഷപ്പെട്ടു"
english_title: "theft mangad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72979/theft-mangad"
published_at: "2022-10-07T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633fa0972415b_news-card.jpg"
keywords: []
---

# ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു രക്ഷപ്പെട്ടു

> **Lead Summary:** മാങ്ങാട് തേറാറമ്പ് മഹാദേവ ക്ഷേത്രം- മൗവ്വാടിവയൽ റോഡിൽ വീട്ടമ്മയുടെ രണ്ട് പവന്റെ സ്വർണമാല ബൈക്കിലെത്തിയ രണ്ടു പേർ പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. മങ്ങാട്ടെ അഞ്ചാംകുടി ലീലയുടെ മാലയാണ് കവർന്നത്. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ റോഡിലൂടെ പോകുമ്പോഴാണ് ബൈക്കിൽ വേഗത്തിലെത്തിയ മോഷ്ടാക്കൾ മാല പിടിച്ചു പറിച്ചത്. ബൈക്കിന്റെ പിൻ സീറ്റിൽ ഇരുന്നയളാണ് മാല പൊട്ടിച്ചത്. വീട്ടമ്മയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തുമ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇരുവരും ഹെൽമെറ്റ് ധരിച്ചിച്ചിരുന്നു. മോഷ്ടാക്കൾ ബൈക്കിൽ കടന്നു പോകുന്ന ദൃശ്യം സമീപത്തെ വീട്ടിലെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. വീട്ടമ്മയുടെ പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്തു. 

## Article Content

മാങ്ങാട് തേറാറമ്പ് മഹാദേവ ക്ഷേത്രം- മൗവ്വാടിവയൽ റോഡിൽ വീട്ടമ്മയുടെ രണ്ട് പവന്റെ സ്വർണമാല ബൈക്കിലെത്തിയ രണ്ടു പേർ പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. മങ്ങാട്ടെ അഞ്ചാംകുടി ലീലയുടെ മാലയാണ് കവർന്നത്. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ റോഡിലൂടെ പോകുമ്പോഴാണ് ബൈക്കിൽ വേഗത്തിലെത്തിയ മോഷ്ടാക്കൾ മാല പിടിച്ചു പറിച്ചത്. ബൈക്കിന്റെ പിൻ സീറ്റിൽ ഇരുന്നയളാണ് മാല പൊട്ടിച്ചത്. വീട്ടമ്മയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തുമ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇരുവരും ഹെൽമെറ്റ് ധരിച്ചിച്ചിരുന്നു. മോഷ്ടാക്കൾ ബൈക്കിൽ കടന്നു പോകുന്ന ദൃശ്യം സമീപത്തെ വീട്ടിലെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. വീട്ടമ്മയുടെ പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്തു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72979/theft-mangad)