---
title: "പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനന് ഫോണിലൂടെ ഭീഷണി: കേസെടുത്ത് അന്വേഷണം ആരംഭിച്ചു"
english_title: "unknown call "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72859/unknown-call"
published_at: "2022-10-06T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633eb2b6d86fe_vac.jpg"
keywords: []
---

# പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനന് ഫോണിലൂടെ ഭീഷണി: കേസെടുത്ത് അന്വേഷണം ആരംഭിച്ചു

> **Lead Summary:** **പയ്യന്നൂര്‍: **സിപിഎം ജില്ലാകമ്മിറ്റിയംഗവും പയ്യന്നൂർ എംഎല്‍എയുമായ ടി.ഐ.മധുസൂദനന് വീണ്ടും മൊബൈൽഫോണില്‍ ഭീഷണി .പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി എംഎല്‍യുടെ മൊബൈല്‍ ഫോണില്‍ കഴിഞ്ഞ ദിവസം വിളിച്ചാണ് വിരുതൻ ഭീഷണി മുഴക്കിയത്.ലഹളയുണ്ടാക്കും വിധത്തിൽ സംസാരിക്കുകയും അശ്ലീല ഭാഷയിലു മായിരുന്നു ഫോണില്‍ വിളിച്ച് സംസാരിച്ചത്.പോലീസ് അന്വേഷണത്തില്‍ ഫോണില്‍ ഭീഷണിമുഴക്കിയത് ചെറുതാഴം മണ്ടൂരിലെ വിജേഷ് എന്നയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പിടികൂടാനായില്ല. 2018 സപ്തംബര്‍ 14ന് മൊബൈല്‍ ഫോണിലും പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലെ ലാന്‍ഡ് ഫോണിലും വിളിച്ച് ഇയാള്‍ സമാനമായ രീതിയിൽ വധഭീഷണി മുഴക്കിയ സംഭവത്തില്‍ മുമ്പ് പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നു. സമാനമായ കേസില്‍ ഇയാള്‍ക്കെതിരെ വാറൻ്റ് നിലനില്‍ക്കേയും വീണ്ടും ഭീഷണി മുഴക്കിയ സംഭവവുമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ വധിക്കുമെന്നും അന്ന്ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ കൈവെട്ടുമെന്നും ഫോണിലൂടെ ഭീഷണി മുഴക്കിയ കേസില്‍ വിജേഷിനെ കോഴിക്കോട് കുളത്തൂരില്‍ വെച്ച് മുമ്പ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തിരുന്നു.

## Article Content

**പയ്യന്നൂര്‍: **സിപിഎം ജില്ലാകമ്മിറ്റിയംഗവും പയ്യന്നൂർ എംഎല്‍എയുമായ ടി.ഐ.മധുസൂദനന് വീണ്ടും മൊബൈൽഫോണില്‍ ഭീഷണി .പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി എംഎല്‍യുടെ മൊബൈല്‍ ഫോണില്‍ കഴിഞ്ഞ ദിവസം വിളിച്ചാണ് വിരുതൻ ഭീഷണി മുഴക്കിയത്.ലഹളയുണ്ടാക്കും വിധത്തിൽ സംസാരിക്കുകയും അശ്ലീല ഭാഷയിലു മായിരുന്നു ഫോണില്‍ വിളിച്ച് സംസാരിച്ചത്.പോലീസ് അന്വേഷണത്തില്‍ ഫോണില്‍ ഭീഷണിമുഴക്കിയത് ചെറുതാഴം മണ്ടൂരിലെ വിജേഷ് എന്നയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പിടികൂടാനായില്ല. 2018 സപ്തംബര്‍ 14ന് മൊബൈല്‍ ഫോണിലും പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലെ ലാന്‍ഡ് ഫോണിലും വിളിച്ച് ഇയാള്‍ സമാനമായ രീതിയിൽ വധഭീഷണി മുഴക്കിയ സംഭവത്തില്‍ മുമ്പ് പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നു. സമാനമായ കേസില്‍ ഇയാള്‍ക്കെതിരെ വാറൻ്റ് നിലനില്‍ക്കേയും വീണ്ടും ഭീഷണി മുഴക്കിയ സംഭവവുമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ വധിക്കുമെന്നും അന്ന്ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ കൈവെട്ടുമെന്നും ഫോണിലൂടെ ഭീഷണി മുഴക്കിയ കേസില്‍ വിജേഷിനെ കോഴിക്കോട് കുളത്തൂരില്‍ വെച്ച് മുമ്പ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72859/unknown-call)