---
title: "ലക്ഷങ്ങൾ വിലവരുന്ന എൽ എസ് ഡി സ്റ്റാമ്പും എംഡിഎംഎയുമായി യുവാവ് പിടിയിൽ"
english_title: "arrest with LSD and MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72765/arrest-with-lsd-and-mdma"
published_at: "2022-10-06T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e5bf585a2d_news-card.jpg"
keywords: []
---

# ലക്ഷങ്ങൾ വിലവരുന്ന എൽ എസ് ഡി സ്റ്റാമ്പും എംഡിഎംഎയുമായി യുവാവ് പിടിയിൽ

> **Lead Summary:** നർകോട്ടിക്ക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റെയിഞ്ച് ഓഫീസ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ തോട്ടട ഭാഗത്തു വെച്ചു വാഹന പരിശോധന നടത്തുന്നഅതിനിടയിൽ കെ എൽ 40 എസ് 3693 നമ്പർ ആഡംബര കാറിൽ കടത്തി കൊണ്ട് വന്ന 191 എൽ എസ് ഡി സ്റ്റാമ്പും 6.443 എം ഡി എം എയുമായി യുവാവിനെ പിടികൂടി. കോട്ടയംപൊയിൽ പത്തായക്കുന്ന് ഷാനിൽ കെ എന്നയാൾക്കെതിരെ എൻ ഡി പി എസ് കേസ് എടുത്തു. കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് എൽ എസ് ഡി സ്റ്റാമ്പും എം ഡി എം എയും വിതരണം ചെയ്യുന്ന കണ്ണികളിൽ പ്രധാനിയാണ് മുഹമ്മദ്‌ ഷാനിൽ. യുവതി യുവാൾകൾക്കും വിദ്യാർഥികൾക്കും ഇടയിൽ മയക്കുമരുന്നുകൾ എത്തിച്ചു നൽകുകയും ചെറുകിട വിൽപ്പനക്കാർക്ക് ആവിശ്യാനുസരണം എൽ എസ് ഡി സ്റ്റാമ്പും എം ഡി എം എയും എത്തിച്ചു കൊടുക്കുന്നതിൽ പ്രാധാനിയാണ് പ്രതി മുഹമ്മദ്‌ ഷാനിൽ. കൊറിയർ വഴിയാണ് എൽ എസ് ഡി സ്റ്റാമ്പും എം ഡി എം എയും പ്രതിക്ക് എത്തിച്ചേരുന്നത്. ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അഡ്രസ്സിലാണ് കൊറിയർ വരുന്നത്. പിടിച്ചെടുത്ത എൽ എസ് ഡി സ്റ്റാമ്പും എംഡിഎംഎയും ലക്ഷങ്ങൾ വില വരുന്നതാണ്. കുറെ കാലമായി ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നുഇയാൾ മുൻമ്പും മയക്കു മരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 10 വർഷം മുതൽ 20 വരെ കഠിന തടവും 1 ലക്ഷം മുതൽ 2 ലക്ഷം വരെ പിഴയും ലഭിക്കുന്ന കുറ്റമാണ് ഇയാൾ ചെയ്തിരിക്കുന്നത്. കണ്ണൂർ തഹസീൽദാർ ചന്ദ്രബോസ് ദേഹ പരിശോധനക്ക് നേതൃത്വം നൽകി. കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ് പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.കെ. സന്തോഷ് , എൻ.വി പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ,എൻ. റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ, എം.സജിത്ത്, ടി. അനീഷ്, സീനിയർ എക്സൈസ് ഡ്രൈവർ സി. അജിത്ത് ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡ് അംഗം പി. ജലീഷ് എന്നിവരും ഉണ്ടായിരുന്നു. തലശ്ശേരി എസിജെഎം കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ ബഹു കോടതി റിമാൻറ് ചെയ്ത് തുടർ നടപടികൾ വടകര എൻ ഡി പി എസ് കോടതിയിൽ നടക്കും

## Article Content

നർകോട്ടിക്ക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റെയിഞ്ച് ഓഫീസ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ തോട്ടട ഭാഗത്തു വെച്ചു വാഹന പരിശോധന നടത്തുന്നഅതിനിടയിൽ കെ എൽ 40 എസ് 3693 നമ്പർ ആഡംബര കാറിൽ കടത്തി കൊണ്ട് വന്ന 191 എൽ എസ് ഡി സ്റ്റാമ്പും 6.443 എം ഡി എം എയുമായി യുവാവിനെ പിടികൂടി. കോട്ടയംപൊയിൽ പത്തായക്കുന്ന് ഷാനിൽ കെ എന്നയാൾക്കെതിരെ എൻ ഡി പി എസ് കേസ് എടുത്തു. കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് എൽ എസ് ഡി സ്റ്റാമ്പും എം ഡി എം എയും വിതരണം ചെയ്യുന്ന കണ്ണികളിൽ പ്രധാനിയാണ് മുഹമ്മദ്‌ ഷാനിൽ. യുവതി യുവാൾകൾക്കും വിദ്യാർഥികൾക്കും ഇടയിൽ മയക്കുമരുന്നുകൾ എത്തിച്ചു നൽകുകയും ചെറുകിട വിൽപ്പനക്കാർക്ക് ആവിശ്യാനുസരണം എൽ എസ് ഡി സ്റ്റാമ്പും എം ഡി എം എയും എത്തിച്ചു കൊടുക്കുന്നതിൽ പ്രാധാനിയാണ് പ്രതി മുഹമ്മദ്‌ ഷാനിൽ. കൊറിയർ വഴിയാണ് എൽ എസ് ഡി സ്റ്റാമ്പും എം ഡി എം എയും പ്രതിക്ക് എത്തിച്ചേരുന്നത്. ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അഡ്രസ്സിലാണ് കൊറിയർ വരുന്നത്. പിടിച്ചെടുത്ത എൽ എസ് ഡി സ്റ്റാമ്പും എംഡിഎംഎയും ലക്ഷങ്ങൾ വില വരുന്നതാണ്. കുറെ കാലമായി ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നുഇയാൾ മുൻമ്പും മയക്കു മരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 10 വർഷം മുതൽ 20 വരെ കഠിന തടവും 1 ലക്ഷം മുതൽ 2 ലക്ഷം വരെ പിഴയും ലഭിക്കുന്ന കുറ്റമാണ് ഇയാൾ ചെയ്തിരിക്കുന്നത്. കണ്ണൂർ തഹസീൽദാർ ചന്ദ്രബോസ് ദേഹ പരിശോധനക്ക് നേതൃത്വം നൽകി. കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ് പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.കെ. സന്തോഷ് , എൻ.വി പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ,എൻ. റിഷാദ് സി എച്ച്, രജിത്ത് കുമാർ എൻ, എം.സജിത്ത്, ടി. അനീഷ്, സീനിയർ എക്സൈസ് ഡ്രൈവർ സി. അജിത്ത് ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡ് അംഗം പി. ജലീഷ് എന്നിവരും ഉണ്ടായിരുന്നു. തലശ്ശേരി എസിജെഎം കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ ബഹു കോടതി റിമാൻറ് ചെയ്ത് തുടർ നടപടികൾ വടകര എൻ ഡി പി എസ് കോടതിയിൽ നടക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72765/arrest-with-lsd-and-mdma)