---
title: "ആർ.എസ്.എസ്. പയ്യന്നൂർ സംഘജില്ലയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ പഥസഞ്ചലനം നടന്നു"
english_title: "rss rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72761/rss-rally"
published_at: "2022-10-06T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e552694e99_vac.jpg"
keywords: []
---

# ആർ.എസ്.എസ്. പയ്യന്നൂർ സംഘജില്ലയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ പഥസഞ്ചലനം നടന്നു

> **Lead Summary:** **തളിപ്പറമ്പ്: **ആർ.എസ്.എസ്. പയ്യന്നൂർ സംഘജില്ലയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ പഥസഞ്ചലനം നടന്നു. ബുധനാഴ്ച വൈകിട്ട് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച് ചിറവക്കിൽ സമാപിച്ചു. തുടർന്ന് ശാരീരികപ്രദർശനം നടന്നു. കണ്ണൂർ സർവകലാശാല മുൻ ഹിന്ദിവിഭാഗം മേധാവി ഡോ. വി.കുമാരൻ അധ്യക്ഷത വഹിച്ചു. സഹകാർ ഭാരതി സംസ്ഥാന സംഘടനാകാര്യദർശി കെ.ആർ.കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.എസ്. ജില്ലാ കാര്യവാഹക് പി.വി.ലിജേഷ് സംസാരിച്ചു. ജില്ലാ സംഘചാലക് കെ.പി.നാരായണൻ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ്: **ആർ.എസ്.എസ്. പയ്യന്നൂർ സംഘജില്ലയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ പഥസഞ്ചലനം നടന്നു. ബുധനാഴ്ച വൈകിട്ട് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച് ചിറവക്കിൽ സമാപിച്ചു. തുടർന്ന് ശാരീരികപ്രദർശനം നടന്നു. കണ്ണൂർ സർവകലാശാല മുൻ ഹിന്ദിവിഭാഗം മേധാവി ഡോ. വി.കുമാരൻ അധ്യക്ഷത വഹിച്ചു. സഹകാർ ഭാരതി സംസ്ഥാന സംഘടനാകാര്യദർശി കെ.ആർ.കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.എസ്. ജില്ലാ കാര്യവാഹക് പി.വി.ലിജേഷ് സംസാരിച്ചു. ജില്ലാ സംഘചാലക് കെ.പി.നാരായണൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72761/rss-rally)