ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മൗലവി സ്മൃതി സംഘടിപ്പിച്ചു

ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി  മൗലവി സ്മൃതി സംഘടിപ്പിച്ചു
Oct 5, 2022 09:24 PM | By Thaliparambu Editor

കണ്ണൂർ: ഓട്ടേറെ നന്മകൾ നിറഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്ന വി.കെ. അബ്ദുൽ ഖാദർ മൗലവിയെന്ന് മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് എം.പി.അബ്ദുസ്സമദ് സമദാനി എം.പി അദ്ദേഹം പക്വത നിറഞ്ഞ നേതൃത്വമാണ് പ്രദാനം ചെയ്തത്. സമുദായത്തിന്റെ ക്ഷേമത്തെ സംബന്ധിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. രാഷ്ട്രീയകാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ അറിവും പരിചയവും മികവുറ്റതായിരുന്നു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന പൊതുജീവിതത്തിൽ വെച്ചുപുലർത്തിയ വിശുദ്ധിയും മൂല്യബോധവും ആ ജീവിതത്തിന് ശോഭ പകർന്നു. രൂപത്തിലും ഭാവത്തിവും പ്രവർത്തനശൈലിയിലുമെല്ലാം മൗലവി സാഹിബ് വ്യത്യസ്തനായിരുന്നു. വ്യക്തിബന്ധങ്ങളിൽ തികഞ്ഞ ഊഷ്മളതയാണ് അദ്ദേഹത്തിൽ നിന്ന് പ്രകടമായത്. പരസ്പരവിശ്വാസത്തിന്റെയും ആത്മാർത്ഥമായ സ്നേഹത്തിന്റെയും വികാഗുണകാംക്ഷയും സദ്സ്വഭാവവും സ്നേഹവുംഎല്ലാവർക്കുംഅനുഭവവേദ്യമാക്കിയ നന്മകളിലെ വ്യത്യസ്തനായിരുന്നു വി .കെഅബ്ദുൽഖാദർമൗലവിയെന്ന്സമദാനിഅനുസ്മരിച്ചു.മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന വി കെ അബ്ദുൽഖാദർ മൗലവിയുടെഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ചേമ്പർ ഹാളിൽ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മൗലവി സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ രംഗത്ത് എന്നുംവിശുദ്ധികാത്തുസൂക്ഷിച്ചഅദ്ദേഹത്തിന്റെനന്മസ്നേഹത്തിന്റെയുംസാഹോദര്യത്തിന്റെയുംഭാഷയായിരുന്നു. അതാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും സമദാനി കുട്ടി ചേർത്തു. കെ.പി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ:ടി.സിദ്ധീഖ് എം.എൽ.എ , മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു, സി.എം.പി.പോളിറ്റ്ബ്യൂറോ മെമ്പർ സി എ അജീർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.അഡ്വ.അബ്ദുൽ കരീം ചേലേരി ,വി പി വമ്പൻ , അഡ്വ. എസ് മുഹമ്മദ്, ടി എ തങ്ങൾ , എൻ. എ അബൂബക്കർമാസ്റ്റർ ,കെ വി മുഹമ്മദലി, ഇബ്രാഹിംമുണ്ടേരി,കെ.ടി.സഹദുള്ള ,അഡ്വ.കെ.എ.ലത്തീഫ്, ഇബ്രാഹിംകുട്ടിതിരുവട്ടൂർ ,അൻസാരിതില്ലങ്കേരി, എം എ കരീം, ഡെപ്യൂട്ടി മേയർ കെ.ഷബീനടീച്ചർ , പാനൂർനഗരസഭചെയർമാൻവി.നാസർമാസ്റ്റർ, നസീർ നെല്ലൂർ, പി.സി.നസീർ , ഷജീർ ഇഖ്ബാൽ,നസീർ പുറത്തീൽ, ഒ.കെ. ജാസിർ പ്രസംഗിച്ചു.

moulavismrithi

Next TV

Related Stories
മുസ്‌ലിം ലീഗിന്റെ പുന:സംഘടിപ്പിക്കുന്ന ആദ്യ ശാഖ കമ്മിറ്റിയാകാനൊരുങ്ങി നോർത്ത് കുപ്പം

Nov 29, 2022 07:24 PM

മുസ്‌ലിം ലീഗിന്റെ പുന:സംഘടിപ്പിക്കുന്ന ആദ്യ ശാഖ കമ്മിറ്റിയാകാനൊരുങ്ങി നോർത്ത് കുപ്പം

മുസ്‌ലിം ലീഗിന്റെ പുന:സംഘടിപ്പിക്കുന്ന ആദ്യ ശാഖ കമ്മിറ്റിയാകാനൊരുങ്ങി നോർത്ത്...

Read More >>
പുറച്ചേരി ഗവ: യു.പി. സ്കൂളിൽ ഹൈടെക്  കെട്ടിടത്തിന്റെ  പ്രവൃത്തി ഉദ്ഘാടനം എം.വിജിൻ എം എൽ എ നിർവഹിച്ചു

Nov 29, 2022 07:19 PM

പുറച്ചേരി ഗവ: യു.പി. സ്കൂളിൽ ഹൈടെക് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എം.വിജിൻ എം എൽ എ നിർവഹിച്ചു

പുറച്ചേരി ഗവ: യു.പി. സ്കൂളിൽ ഹൈടെക് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം. എം.വിജിൻ എം എൽ എ...

Read More >>
മാടായി ഗവ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടത്തിൻ്റെ  ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

Nov 29, 2022 07:14 PM

മാടായി ഗവ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

മാടായി ഗവ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ...

Read More >>
പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

Nov 29, 2022 07:08 PM

പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി...

Read More >>
കക്കൂസ് മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് നിര്‍മിച്ച് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്

Nov 29, 2022 06:59 PM

കക്കൂസ് മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് നിര്‍മിച്ച് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്

കക്കൂസ് മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് നിര്‍മിച്ച് കണ്ണൂര്‍ ബ്ലോക്ക്...

Read More >>
കണ്ണൂരില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് നേരിട്ട് വിമാനസര്‍വീസ്: ടികറ്റ് ബുകിംഗ് തുടങ്ങി

Nov 29, 2022 06:43 PM

കണ്ണൂരില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് നേരിട്ട് വിമാനസര്‍വീസ്: ടികറ്റ് ബുകിംഗ് തുടങ്ങി

കണ്ണൂരില്‍നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് നേരിട്ട് വിമാനസര്‍വീസ്: ടികറ്റ് ബുകിംഗ്...

Read More >>
Top Stories