---
title: "പുതിയങ്ങാടിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് കടലിൽ പോയ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു"
english_title: "fishermen died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72611/fishermen-died"
published_at: "2022-10-05T14:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d448239319_download.jpg"
keywords: []
---

# പുതിയങ്ങാടിയിൽ നിന്ന് മത്സ്യ ബന്ധനത്തിന് കടലിൽ പോയ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** > **പഴയങ്ങാടി: **മത്സ്യ ബന്ധനത്തിന് കടലിൽ പോയ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. ചപ്പാരപ്പടവ് കുറേറ്യരിയിലെ സൂപ്പി പോക്കരൻ്റകത്ത് നാഹുർറാവുത്തറിൻ്റെ മകൻ ജവഹർ കണ്ണ് റാവുത്തർ ആണ് മരണപ്പെട്ടത്. പുതിയങ്ങാടിയിൽ നിന്ന് ഇന്നലെ രാവിലെ “സാഗരം” എന്ന മത്സ്യ ബോട്ടിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു. ഇന്ന് രാവിലെ9 മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സഹപ്രവർത്തകർ ഉടൻ കരയിലെത്തിച്ച് ചെറുകുന്ന് മിഷൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

## Article Content

> **പഴയങ്ങാടി: **മത്സ്യ ബന്ധനത്തിന് കടലിൽ പോയ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. ചപ്പാരപ്പടവ് കുറേറ്യരിയിലെ സൂപ്പി പോക്കരൻ്റകത്ത് നാഹുർറാവുത്തറിൻ്റെ മകൻ ജവഹർ കണ്ണ് റാവുത്തർ ആണ് മരണപ്പെട്ടത്. പുതിയങ്ങാടിയിൽ നിന്ന് ഇന്നലെ രാവിലെ “സാഗരം” എന്ന മത്സ്യ ബോട്ടിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു. ഇന്ന് രാവിലെ9 മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സഹപ്രവർത്തകർ ഉടൻ കരയിലെത്തിച്ച് ചെറുകുന്ന് മിഷൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72611/fishermen-died)