---
title: "ഏറ്റവും കൂടുതൽ ഇടവപ്പാതി ലഭിച്ചത് പയ്യാവൂരിൽ : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി"
english_title: "payyavoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72581/payyavoor"
published_at: "2022-10-05T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d267a3dc91_rain.jpg"
keywords: []
---

# ഏറ്റവും കൂടുതൽ ഇടവപ്പാതി ലഭിച്ചത് പയ്യാവൂരിൽ : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

> **Lead Summary:** സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ലഭ്യമായ സ്ഥിതി വിവരമനുസരിച്ച് ഇത്തവണ എടവപ്പാതി ഏറ്റവും കൂടുൽ ലഭിച്ചത് കണ്ണൂരിലെ പയ്യാവൂരിലാണ്. ഇവിടെ 4164. 5 മില്ലീമീറ്റർ മഴപെയ്തു. ഇവിടെ കാലാവസ്ഥാവകുപ്പിന്റെ മഴമാപിനി ഇല്ല. ജലസേചനവകുപ്പ് സ്ഥാപിച്ച മഴമാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്. അതിനാൽ പാവൂരിലെ മഴ കാലാവസ്ഥാ വകുപ്പിന്റെ രേഖകളിലില്ല. കണ്ണൂർ ജില്ലയിലെ പുളിങ്ങോം (3936. 4 മില്ലീമീറ്റർ), അയ്യൻകാവ് (3752 മില്ലീമീറ്റർ), കൊട്ടിയൂർ (3616. 9 മില്ലീമീറ്റർ), ഇടുക്കിയിലെ കുളമാവ് (3280 മില്ലീമീറ്റർ) എന്നിവിടങ്ങളാണ് പയ്യാവൂരിന് തൊട്ടുപിന്നിൽ. കാലാവസ്ഥാവകുപ്പിന്റെ മഴമാപിനികൾക്ക് പുറമേ, ജലസേചനവകുപ്പിൽനിന്ന് ലഭ്യമായ സ്ഥിതിവിരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിഗമനം.

## Article Content

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ലഭ്യമായ സ്ഥിതി വിവരമനുസരിച്ച് ഇത്തവണ എടവപ്പാതി ഏറ്റവും കൂടുൽ ലഭിച്ചത് കണ്ണൂരിലെ പയ്യാവൂരിലാണ്. ഇവിടെ 4164. 5 മില്ലീമീറ്റർ മഴപെയ്തു. ഇവിടെ കാലാവസ്ഥാവകുപ്പിന്റെ മഴമാപിനി ഇല്ല. ജലസേചനവകുപ്പ് സ്ഥാപിച്ച മഴമാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്. അതിനാൽ പാവൂരിലെ മഴ കാലാവസ്ഥാ വകുപ്പിന്റെ രേഖകളിലില്ല. കണ്ണൂർ ജില്ലയിലെ പുളിങ്ങോം (3936. 4 മില്ലീമീറ്റർ), അയ്യൻകാവ് (3752 മില്ലീമീറ്റർ), കൊട്ടിയൂർ (3616. 9 മില്ലീമീറ്റർ), ഇടുക്കിയിലെ കുളമാവ് (3280 മില്ലീമീറ്റർ) എന്നിവിടങ്ങളാണ് പയ്യാവൂരിന് തൊട്ടുപിന്നിൽ. കാലാവസ്ഥാവകുപ്പിന്റെ മഴമാപിനികൾക്ക് പുറമേ, ജലസേചനവകുപ്പിൽനിന്ന് ലഭ്യമായ സ്ഥിതിവിരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിഗമനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72581/payyavoor)