---
title: "ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 25 മരണം"
english_title: "bus accident utharakhand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72575/bus-accident-utharakhand"
published_at: "2022-10-05T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d2419564b7_vac.jpg"
keywords: []
---

# ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 25 മരണം

> **Lead Summary:** ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ധുമാകോട്ടിലെ ബിരോഖാല്‍ മേഖലയിലെ പൗഡി ഗഢ്‌വാളില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേര്‍ന്ന് 21 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് മേധാവി അശോക് കുമാര്‍ പറഞ്ഞു. രാത്രി സംഭവം നടന്ന് ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് അശോക് കുമാര്‍ ട്വീറ്റ് ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കം അമ്പതോളമാളുകളാണ് ബസിലുണ്ടായിരുന്നത്. ലാല്‍ധാങ്ങില്‍ നിന്ന് വിവാഹത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടവര്‍ സഞ്ചരിച്ച ബസ് അഞ്ഞൂറ് മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി രംഗത്തെത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

## Article Content

ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ധുമാകോട്ടിലെ ബിരോഖാല്‍ മേഖലയിലെ പൗഡി ഗഢ്‌വാളില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേര്‍ന്ന് 21 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് മേധാവി അശോക് കുമാര്‍ പറഞ്ഞു. രാത്രി സംഭവം നടന്ന് ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് അശോക് കുമാര്‍ ട്വീറ്റ് ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കം അമ്പതോളമാളുകളാണ് ബസിലുണ്ടായിരുന്നത്. ലാല്‍ധാങ്ങില്‍ നിന്ന് വിവാഹത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടവര്‍ സഞ്ചരിച്ച ബസ് അഞ്ഞൂറ് മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി രംഗത്തെത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72575/bus-accident-utharakhand)