---
title: "ഓവുചാലിൽ ഒളിപ്പിച്ചുവെച്ച നിലയിൽ മാരകായുധങ്ങൾ കണ്ടെത്തി"
english_title: "weapons were found"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72554/weapons-were-found"
published_at: "2022-10-05T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d0d414aaf6_news-card.jpg"
keywords: []
---

# ഓവുചാലിൽ ഒളിപ്പിച്ചുവെച്ച നിലയിൽ മാരകായുധങ്ങൾ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ:** ഇരിട്ടിക്ക് സമീപം മുഴക്കുന്നിലെ ചാക്കാടുനിന്ന് വടിവാളുകൾ ഉൾപ്പെടെ മാരകായുധങ്ങൾ കണ്ടെടുത്തു. ഏഴു വടിവാളുകൾ, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലിൽ ഒളിപ്പിച്ചുവച്ച നിലയിൽ മാരകായുധങ്ങൾ കണ്ടെത്തിയത്. ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങൾ. മുഴക്കുന്ന് എസ്.ഐ ഷിബു, എസ്.ഐ നാസർ പൊയിലൻ, എ.എസ്.ഐ രാജ് നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആയുധങ്ങൾ കസ്റ്റഡിയിലെടുത്തത്. അന്വേഷണം ആരംഭിച്ചു.

## Article Content

**കണ്ണൂർ:** ഇരിട്ടിക്ക് സമീപം മുഴക്കുന്നിലെ ചാക്കാടുനിന്ന് വടിവാളുകൾ ഉൾപ്പെടെ മാരകായുധങ്ങൾ കണ്ടെടുത്തു. ഏഴു വടിവാളുകൾ, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലിൽ ഒളിപ്പിച്ചുവച്ച നിലയിൽ മാരകായുധങ്ങൾ കണ്ടെത്തിയത്. ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങൾ. മുഴക്കുന്ന് എസ്.ഐ ഷിബു, എസ്.ഐ നാസർ പൊയിലൻ, എ.എസ്.ഐ രാജ് നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആയുധങ്ങൾ കസ്റ്റഡിയിലെടുത്തത്. അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72554/weapons-were-found)