ഓടിയെത്തിയത് അർദ്ധനഗ്നയായി, വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി

ഓടിയെത്തിയത് അർദ്ധനഗ്നയായി, വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
Oct 26, 2021 11:49 AM | By Thaliparambu Editor

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. താടിയും മീശയുമില്ലാത്ത വെളുത്തു തടിച്ച ഒരാളാണ് ആക്രമിച്ചത്. പ്രതിയെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

കൊണ്ടോട്ടി കോട്ടൂക്കരയില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്. പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അര്‍ധനഗ്നയായാണ് പെണ്‍കുട്ടി വീട്ടിലേക്ക് ഓടിയെത്തിയതെന്ന്, വിദ്യാര്‍ത്ഥിനി അഭയം തേടി എത്തിയ വീട്ടിലെ വീട്ടമ്മ ഫാത്തിമ പറഞ്ഞു.

ദേഹത്താകെ മണ്ണു പറ്റിയിരുന്നു. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരുന്നു. ഷാള്‍ വായില്‍ തിരുകികയറ്റിയ നിലയിലായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ഫാത്തിമ പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമം ഉണ്ടായത്. കോളജിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ അജ്ഞാതന്‍ ആക്രമിച്ചത്. പിന്നിലൂടെ എത്തി വായ പൊത്തിപ്പിടിച്ച് തൊട്ടടുത്തുള്ള വാഴത്തോട്ടത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം.

ബലാത്സംഗ ശ്രമം തടുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു. ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ യുവതിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. കേസില്‍ മലപ്പുറം എസ്പി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.


Police have launched an investigation into the alleged attempt to rape a student

Next TV

Related Stories
ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 09:14 PM

ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക്...

Read More >>
നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജൻ

Apr 25, 2024 09:12 PM

നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജൻ

നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി...

Read More >>
ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

Apr 25, 2024 09:08 PM

ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ...

Read More >>
26, 27 തീയതികളിൽ മദ്രസകൾക്ക് അവധി

Apr 25, 2024 08:59 PM

26, 27 തീയതികളിൽ മദ്രസകൾക്ക് അവധി

26, 27 തീയതികളിൽ മദ്രസകൾക്ക്...

Read More >>
ഒന്നരമാസത്തെ പരസ്യപ്രചരണത്തിനു ശേഷം നിശബ്ദദിനത്തിലും സജീവമായി കെ സുധാകരൻ

Apr 25, 2024 08:56 PM

ഒന്നരമാസത്തെ പരസ്യപ്രചരണത്തിനു ശേഷം നിശബ്ദദിനത്തിലും സജീവമായി കെ സുധാകരൻ

ഒന്നരമാസത്തെ പരസ്യപ്രചരണത്തിനു ശേഷം നിശബ്ദദിനത്തിലും സജീവമായി കെ...

Read More >>
വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട് ആപ്പ്

Apr 25, 2024 08:50 PM

വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട് ആപ്പ്

വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട്...

Read More >>
Top Stories