---
title: "കല്യാശ്ശേരി ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്നു വിതരണം ഉദ്ഘാടനം ചെയ്തു"
english_title: "The distribution of homeopathic medicines to school children was inaugurated under the leadership of Kalyassery Homoeo Dispensary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7250/the-distribution-of-homeopathic-medicines-to-school-children-was-inaugurated-under-the-leadership-of-kalyassery-homoeo-dispensary"
published_at: "2021-10-26T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61779a9f5fb90_ce59459d-4700-4069-be8c-cab52cbbb0ac.jpg"
keywords: []
---

# കല്യാശ്ശേരി ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്നു വിതരണം ഉദ്ഘാടനം ചെയ്തു

> **Lead Summary:**  **ഇരിണാവ്: ** സംസ്ഥാന സർക്കാരിന്റെ കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ കുട്ടികൾക്കും ഹോമിയോ പ്രതിരോധ മരുന്നു വിതരണം കല്യാശ്ശേരി ഹോമിയോ ഡിസ്പെൻസറി യുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തു.

## Article Content

 **ഇരിണാവ്: ** സംസ്ഥാന സർക്കാരിന്റെ കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ കുട്ടികൾക്കും ഹോമിയോ പ്രതിരോധ മരുന്നു വിതരണം കല്യാശ്ശേരി ഹോമിയോ ഡിസ്പെൻസറി യുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തു.

സ്കൂൾ തുറക്കുന്നതോടെ തന്നെ എല്ലാ കുട്ടികൾക്കും പ്രതിരോധ മരുന്ന് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.

ഇരിണാവ് വെച്ച് നടന്ന ചടങ്ങ് വൈസ് പ്രസിഡണ്ട് കെ നിഷ ഉദ്ഘാടനം ചെയ്തു. ഡോക്ടർ കെ രേഖ സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാനുമതി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പ്രീത, ടി.ചന്ദ്രൻ, പി കണ്ണൻ, പി പി കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ സിജു നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7250/the-distribution-of-homeopathic-medicines-to-school-children-was-inaugurated-under-the-leadership-of-kalyassery-homoeo-dispensary)