---
title: "വീട്ടുകാർ ഉറങ്ങി കിടക്കവേ സ്വർണവും പണവും മോഷണം പോയി"
english_title: "Gold and money were stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72473/gold-and-money-were-stolen"
published_at: "2022-10-04T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c161c30114_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# വീട്ടുകാർ ഉറങ്ങി കിടക്കവേ സ്വർണവും പണവും മോഷണം പോയി

> **Lead Summary:** **വളപട്ടണം: **വീട്ടുകാർ ഉറങ്ങി കിടക്കവെ ടെറസ് വഴി വാതിൽ തുറന്ന്അകത്ത് കയറിയ മോഷ്ടാവ് സ്വർണ്ണാഭരണങ്ങളും പണവും കവർന്നു.അഴീക്കോട് പണ്ണേരി മുക്കിലെ റിട്ട. റെയിൽവെ ജീവനക്കാരൻ ശ്രീ പർണ്ണത്തിൽ ദാമോദരൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.ദാമോദരനും ഭാര്യയും മകളുമാണ് വീട്ടിൽ താമസം. രാവിലെ ഉണർന്ന വീട്ടുകാർ അടുക്കളയുടെയും അകത്തെ മുറികളുടെയും വാതിൽ തുറന്ന നിലയിൽ കണ്ട് ഞെട്ടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാര കുത്തിതുറന്ന നിലയിൽ കണ്ടത്. അലമാരക്ക്അകത്ത് സൂക്ഷിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും പണവും മോഷണം പോയതായി തിരിച്ചറിഞ്ഞത്.തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

## Article Content

**വളപട്ടണം: **വീട്ടുകാർ ഉറങ്ങി കിടക്കവെ ടെറസ് വഴി വാതിൽ തുറന്ന്അകത്ത് കയറിയ മോഷ്ടാവ് സ്വർണ്ണാഭരണങ്ങളും പണവും കവർന്നു.അഴീക്കോട് പണ്ണേരി മുക്കിലെ റിട്ട. റെയിൽവെ ജീവനക്കാരൻ ശ്രീ പർണ്ണത്തിൽ ദാമോദരൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.ദാമോദരനും ഭാര്യയും മകളുമാണ് വീട്ടിൽ താമസം. രാവിലെ ഉണർന്ന വീട്ടുകാർ അടുക്കളയുടെയും അകത്തെ മുറികളുടെയും വാതിൽ തുറന്ന നിലയിൽ കണ്ട് ഞെട്ടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാര കുത്തിതുറന്ന നിലയിൽ കണ്ടത്. അലമാരക്ക്അകത്ത് സൂക്ഷിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും പണവും മോഷണം പോയതായി തിരിച്ചറിഞ്ഞത്.തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72473/gold-and-money-were-stolen)