---
title: "ഡി വൈ എഫ് ഐ ഇരിണാവ് മേഖലാ കമ്മിറ്റി യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ സ്കൂളുകൾ ശുചീകരിച്ചു"
english_title: "The DYFI Irina Regional Committee led by the Youth Brigade cleaned the schools"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7244/the-dyfi-irina-regional-committee-led-by-the-youth-brigade-cleaned-the-schools"
published_at: "2021-10-26T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617796b70a4c2_ne.jpg"
keywords: []
---

# ഡി വൈ എഫ് ഐ ഇരിണാവ് മേഖലാ കമ്മിറ്റി യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ സ്കൂളുകൾ ശുചീകരിച്ചു

> **Lead Summary:** **ഇരിണാവ്: **നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ മടക്കര ഗവൺമെന്റ് എൽ പി സ്കൂൾ,ഇരിണാവ് ഹിന്ദു എൽപി സ്കൂൾ തുടങ്ങിയ സ്കൂളുകളിൽ ശുചീകരണം നടത്തി.

## Article Content

**ഇരിണാവ്: **നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ മടക്കര ഗവൺമെന്റ് എൽ പി സ്കൂൾ,ഇരിണാവ് ഹിന്ദു എൽപി സ്കൂൾ തുടങ്ങിയ സ്കൂളുകളിൽ ശുചീകരണം നടത്തി.

ഒന്നരവർഷം നീണ്ട ഇടവേളക്കുശേഷം കുരുന്നുകൾ വിദ്യാലയത്തിലേക്ക് എത്തുകയാണ്, പുതിയതായി വിദ്യാലയങ്ങളിലേക്ക് പ്രവേശനം ലഭിച്ചവർക്ക് അവരുടെ വിദ്യാലയം നേരിൽ കാണുവാൻ പോലും സാധിച്ചിട്ടുണ്ടാവില്ല. അതിനാൽ തന്നെ ഒന്നര വർഷം നീണ്ടുനിന്ന അടച്ചിടുന്നു ശേഷം വിദ്യാർത്ഥികളുടെ സുരക്ഷാ ഉറപ്പാക്കേണ്ടത് കാര്യമായ ശുചീകരണ ത്തിലൂടെ തന്നെയാണ്.

ശുചീകരണ പ്രവർത്തനത്തിന് യൂത്ത് ബ്രിഗേഡ് ക്യാപ്റ്റൻ ഷിജു പി, ബ്ലോക്ക് ജോയിൻ സെക്രട്ടറി കെ സിജു, മേഖലാ പ്രസിഡണ്ട് അഖിൽ സി, മേഖലാ ട്രഷറർ പ്രസൂൺ. പി. വി എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7244/the-dyfi-irina-regional-committee-led-by-the-youth-brigade-cleaned-the-schools)