---
title: "'മഹാത്മ ഗാന്ധി ലോകത്തിനു മുൻപിൽ വിസ്മയമാണ്': അഡ്വ. സോണി സെബാസ്റ്റ്യൻ"
english_title: "sony sebastian"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72375/sony-sebastian"
published_at: "2022-10-03T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633b123745a60_vac.jpg"
keywords: []
---

# 'മഹാത്മ ഗാന്ധി ലോകത്തിനു മുൻപിൽ വിസ്മയമാണ്': അഡ്വ. സോണി സെബാസ്റ്റ്യൻ

> **Lead Summary:** രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ലോകത്തിനു മുൻപിൽ വിസ്മയമാണ്. അതിനു കാരണം അദ്ദേഹത്തിന്റെ പരിശുദ്ധവും, ത്യാഗപൂർണമായ ജീവിതം തന്നെയാണ്. തന്റെ ജീവിതം ലോകത്തിനു മുൻപിൽ സന്ദേശമാക്കിയ വെളിച്ചത്തിന്റെ പാത ലോകത്തിനു മുൻപിൽ കാട്ടികൊടുത്ത ഒരു മനുഷ്യൻ ലോകത്ത് ഉണ്ടെങ്കിൽ അത് ഗാന്ധിജി മാത്രം. ബ്രിട്ടീഷ്കാർ ഇന്ത്യയെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചു ഭരിച്ചതുപോലെ മതത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ, ഭക്ഷണ രീതികളുടെ, വേഷവിധാനങ്ങളുടെ ഭാഷകളുടെ പേരിൽ രാജ്യത്തെ വിഭജിച്ചുകൊണ്ട് രാഷ്ട്രീയ അധികാരം നിലനിർത്തുവാൻ ശ്രമിക്കുന്നവർക്കു മഹാത്മ ഗാന്ധിയെ എന്നും ഭയമായിരുന്നുയെന്ന് സോണി സെബാസ്റ്റ്യൻ പറഞ്ഞു സംഘപരിവാർ നിയന്ത്രണത്തിലുള്ള ഫാസിസ്റ്റു ഭരണകൂടം രാജ്യത്തെ മതത്തിന്റെ പേരിൽ മറ്റു വൈരുധ്യങ്ങളുടെ പേരിൽ വിഭജിക്കുമ്പോൾ അതിനെ ചെറുത്തു തോൽപ്പിക്കുവാനുള്ള ഒറ്റ മൂലി ഗാന്ധിയൻ മാർഗം മാത്രമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു ഗാന്ധിജിയുടെ 153മാം ജന്മദിനത്തിൽ ചപ്പാരപ്പടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണവും, മഹാത്മാജി സ്തൂപത്തിന്റെ അനാഛാദന ചടങ്ങ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ശ്രീ സോണി സെബാസ്റ്റ്യൻ. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടിവി പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം വി രവീന്ദ്രൻ, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ കായക്കൂൽ മമ്മു പ്രമീള രാജൻ പി കെ സത്യൻ കൂവേരിക്കാരൻ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു പുഷ്പാർച്ചനയിൽ പി ടി ജോൺ യു ഗോവിന്ദൻ ടിവി ശ്രീധരൻ പി ശ്രീധരൻ എ പി കെ വത്സൻ പി വി ഭാസ്കരൻ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി

## Article Content

രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ലോകത്തിനു മുൻപിൽ വിസ്മയമാണ്. അതിനു കാരണം അദ്ദേഹത്തിന്റെ പരിശുദ്ധവും, ത്യാഗപൂർണമായ ജീവിതം തന്നെയാണ്. തന്റെ ജീവിതം ലോകത്തിനു മുൻപിൽ സന്ദേശമാക്കിയ വെളിച്ചത്തിന്റെ പാത ലോകത്തിനു മുൻപിൽ കാട്ടികൊടുത്ത ഒരു മനുഷ്യൻ ലോകത്ത് ഉണ്ടെങ്കിൽ അത് ഗാന്ധിജി മാത്രം. ബ്രിട്ടീഷ്കാർ ഇന്ത്യയെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചു ഭരിച്ചതുപോലെ മതത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ, ഭക്ഷണ രീതികളുടെ, വേഷവിധാനങ്ങളുടെ ഭാഷകളുടെ പേരിൽ രാജ്യത്തെ വിഭജിച്ചുകൊണ്ട് രാഷ്ട്രീയ അധികാരം നിലനിർത്തുവാൻ ശ്രമിക്കുന്നവർക്കു മഹാത്മ ഗാന്ധിയെ എന്നും ഭയമായിരുന്നുയെന്ന് സോണി സെബാസ്റ്റ്യൻ പറഞ്ഞു സംഘപരിവാർ നിയന്ത്രണത്തിലുള്ള ഫാസിസ്റ്റു ഭരണകൂടം രാജ്യത്തെ മതത്തിന്റെ പേരിൽ മറ്റു വൈരുധ്യങ്ങളുടെ പേരിൽ വിഭജിക്കുമ്പോൾ അതിനെ ചെറുത്തു തോൽപ്പിക്കുവാനുള്ള ഒറ്റ മൂലി ഗാന്ധിയൻ മാർഗം മാത്രമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു ഗാന്ധിജിയുടെ 153മാം ജന്മദിനത്തിൽ ചപ്പാരപ്പടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണവും, മഹാത്മാജി സ്തൂപത്തിന്റെ അനാഛാദന ചടങ്ങ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ശ്രീ സോണി സെബാസ്റ്റ്യൻ. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടിവി പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം വി രവീന്ദ്രൻ, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ കായക്കൂൽ മമ്മു പ്രമീള രാജൻ പി കെ സത്യൻ കൂവേരിക്കാരൻ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു പുഷ്പാർച്ചനയിൽ പി ടി ജോൺ യു ഗോവിന്ദൻ ടിവി ശ്രീധരൻ പി ശ്രീധരൻ എ പി കെ വത്സൻ പി വി ഭാസ്കരൻ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72375/sony-sebastian)