---
title: "തളിപ്പറമ്പിൽ തെരുവ് നായകളുടെ ആക്രമണത്തിൽ എട്ട് വയസ്സുകാരന് പരിക്ക്"
english_title: "dog attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72361/dog-attack"
published_at: "2022-10-03T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633aff51d7d45_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ തെരുവ് നായകളുടെ ആക്രമണത്തിൽ എട്ട് വയസ്സുകാരന് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് ബദരിയാ നഗറിൽ തെരുവ് നായയുടെ ആക്രമണത്തിൽ എട്ട് വയസ്സുകാരന് പരിക്ക്. ബദരിയ്യാനഗര്‍ ഫാത്തിമ മന്‍സിലിലെ റിയാസിന്റെ മകന്‍ റയാനെയാണ് നായകൾ ആക്രമിച്ചത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടിയെ നാല് തെരുവ് നായ്ക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ശരീരത്തിന് പുറത്തും കൈകാലുകളിലും പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ആഴ്ചയിൽ ബദരിയാ നഗറിൽ നായയുടെ കടിയേൽക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്.തളിപ്പറമ്പിൽ വിവിധ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അധികാരികൾ എത്രയും പെട്ടെന്ന് പരിഹാരം നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് ബദരിയാ നഗറിൽ തെരുവ് നായയുടെ ആക്രമണത്തിൽ എട്ട് വയസ്സുകാരന് പരിക്ക്. ബദരിയ്യാനഗര്‍ ഫാത്തിമ മന്‍സിലിലെ റിയാസിന്റെ മകന്‍ റയാനെയാണ് നായകൾ ആക്രമിച്ചത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടിയെ നാല് തെരുവ് നായ്ക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ശരീരത്തിന് പുറത്തും കൈകാലുകളിലും പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ആഴ്ചയിൽ ബദരിയാ നഗറിൽ നായയുടെ കടിയേൽക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്.തളിപ്പറമ്പിൽ വിവിധ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അധികാരികൾ എത്രയും പെട്ടെന്ന് പരിഹാരം നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72361/dog-attack)