---
title: "ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ചു"
english_title: "Organized anti-drug awareness class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72290/organized-anti-drug-awareness-class"
published_at: "2022-10-03T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633a9ece7e278_vac.jpg"
keywords: []
---

# ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** ജീവകാരുണ്യ പ്രവർത്തനവും സാമൂഹ്യസേവനവും ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന ഗാന്ധി കൂട്ടായ്മയായ ചാരിറ്റി സെന്റർ കീഴറ യുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് കീഴറ ഗാന്ധിഭവനിൽ വെച്ച് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. കൂടാതെ മികച്ച ഗായിക ദാക്ഷായണി നീലിയത്ത്, മികച്ച ഹാസ്യ നാടക നടൻ രാജൻ പി കാരക്കുന്ന് എന്നിവരെയും ആദരിച്ചു. ഗാന്ധി കൂട്ടായ്മ ചെയർമാൻ രഘുരാമൻ കീഴറയുടെ അധ്യക്ഷതയിൽ രാജേഷ് തളിയിൽ (ജനമൈത്രി ബീറ്റ് ഓഫീസർ, കണ്ണപുരം) ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും ഉപഹാര വിതരണവും നടത്തി. മാപ്പിള വേദി രൂപീകരണം ചിത്ര, പങ്കജാക്ഷൻ എന്നിവർ നിർവഹിച്ചു. ദേവദാസ് മുതുവാനി, ശശി കീഴറ, ജേക്കബ് ജോർജ്,ബിന്ദു മനോജ്,രാജേഷ് ബാലൻ, സി കുര്യൻ പി, മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു

## Article Content

ജീവകാരുണ്യ പ്രവർത്തനവും സാമൂഹ്യസേവനവും ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന ഗാന്ധി കൂട്ടായ്മയായ ചാരിറ്റി സെന്റർ കീഴറ യുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് കീഴറ ഗാന്ധിഭവനിൽ വെച്ച് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. കൂടാതെ മികച്ച ഗായിക ദാക്ഷായണി നീലിയത്ത്, മികച്ച ഹാസ്യ നാടക നടൻ രാജൻ പി കാരക്കുന്ന് എന്നിവരെയും ആദരിച്ചു. ഗാന്ധി കൂട്ടായ്മ ചെയർമാൻ രഘുരാമൻ കീഴറയുടെ അധ്യക്ഷതയിൽ രാജേഷ് തളിയിൽ (ജനമൈത്രി ബീറ്റ് ഓഫീസർ, കണ്ണപുരം) ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും ഉപഹാര വിതരണവും നടത്തി. മാപ്പിള വേദി രൂപീകരണം ചിത്ര, പങ്കജാക്ഷൻ എന്നിവർ നിർവഹിച്ചു. ദേവദാസ് മുതുവാനി, ശശി കീഴറ, ജേക്കബ് ജോർജ്,ബിന്ദു മനോജ്,രാജേഷ് ബാലൻ, സി കുര്യൻ പി, മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72290/organized-anti-drug-awareness-class)