---
title: "സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പെൺകുട്ടി പിടിയിൽ"
english_title: "girl arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72286/girl-arrested"
published_at: "2022-10-03T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633a9c5a61d26_DSC_7464_(1).JPG"
keywords: []
---

# സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പെൺകുട്ടി പിടിയിൽ

> **Lead Summary:** **ധർമടം : **സ്വാമിക്കുന്നിലെ ഡോക്ടറുടെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ മണിക്കൂറുകൾക്കകം പ്രതി പിടിയിൽ.വീട്ടു ജോലിചെയ്യാനെത്തിയ സ്ത്രീയുടെ കൂടെ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ധർമടം പോലീസ് പിടികൂടിയത്. 40 പവനോളം സ്വർണാഭരണങ്ങൾ പെൺകുട്ടിയുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തു. ഞായറാഴ്ച രാവിലെയാണ് സ്വർണാഭരണങ്ങൾ മോഷണം പോയതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ധർമടം പോലീസിൽ പരാതി നൽകുകയായിരുന്നു.മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ ജാമ്യത്തിൽ വിട്ടയച്ചു.

## Article Content

**ധർമടം : **സ്വാമിക്കുന്നിലെ ഡോക്ടറുടെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ മണിക്കൂറുകൾക്കകം പ്രതി പിടിയിൽ.വീട്ടു ജോലിചെയ്യാനെത്തിയ സ്ത്രീയുടെ കൂടെ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ധർമടം പോലീസ് പിടികൂടിയത്. 40 പവനോളം സ്വർണാഭരണങ്ങൾ പെൺകുട്ടിയുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തു. ഞായറാഴ്ച രാവിലെയാണ് സ്വർണാഭരണങ്ങൾ മോഷണം പോയതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ധർമടം പോലീസിൽ പരാതി നൽകുകയായിരുന്നു.മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ ജാമ്യത്തിൽ വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72286/girl-arrested)