---
title: "ഗാന്ധിജിയുടെ ജീവിത ദർശനങ്ങൾക്ക് പ്രസക്തിയേറിയ കാലം: യൂത്ത് ലീഗ്"
english_title: "gandhijayanthi day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72154/gandhijayanthi-day"
published_at: "2022-10-02T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63398c3b68c73_vac.jpg"
keywords: []
---

# ഗാന്ധിജിയുടെ ജീവിത ദർശനങ്ങൾക്ക് പ്രസക്തിയേറിയ കാലം: യൂത്ത് ലീഗ്

> **Lead Summary:** **തളിപ്പറമ്പ: **വർഗീയ ഫാസിസവും, ലഹരിയുടെ അതിപ്രസരവും തകർത്താടുന്ന ഈ കാലത്ത് എന്റെ ജീവിതമാണ് എന്റെ ദർശനം എന്ന് വിശേഷിപ്പിച്ചു രാജ്യത്തെ അഹിംസാത്മകമായി കൊളോണിയൽ ഭരണത്തിൽ നിന്നും മോചിപ്പിക്കുകയും മദ്യം നിരോധനം ഉൾപ്പെടെയുള്ള ലഹരിക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിന് നേതൃത്വം വഹിക്കുകയും ചെയ്ത ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ ജീവിത ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ഗാന്ധി അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയുടെയും ഭാഗമായി സംഘടിപ്പിച്ച സംഗമം അഭിപ്രായപെട്ടു. സീതി സാഹിബ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന പരിപാടി മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ്‌ കെ പി നൗഷാദ്ന്റെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടനവും ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.മുനിസിപ്പൽ ഭാരവാഹികളായ അഷറഫ് മുട്ട, പി എ ഇർഫാൻ,ഫിയാസ് അള്ളാംകുളം, ഹനീഫ മദ്രസ, സഫ്‌വാൻ കുറ്റിക്കോൽ, അജ്മൽ പാറാട്, ഷഫീക് ഞാറ്റുവയൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ എ സിദ്ദീഖ് സ്വാഗതവും ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **വർഗീയ ഫാസിസവും, ലഹരിയുടെ അതിപ്രസരവും തകർത്താടുന്ന ഈ കാലത്ത് എന്റെ ജീവിതമാണ് എന്റെ ദർശനം എന്ന് വിശേഷിപ്പിച്ചു രാജ്യത്തെ അഹിംസാത്മകമായി കൊളോണിയൽ ഭരണത്തിൽ നിന്നും മോചിപ്പിക്കുകയും മദ്യം നിരോധനം ഉൾപ്പെടെയുള്ള ലഹരിക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിന് നേതൃത്വം വഹിക്കുകയും ചെയ്ത ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ ജീവിത ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ഗാന്ധി അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയുടെയും ഭാഗമായി സംഘടിപ്പിച്ച സംഗമം അഭിപ്രായപെട്ടു. സീതി സാഹിബ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന പരിപാടി മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ്‌ കെ പി നൗഷാദ്ന്റെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടനവും ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.മുനിസിപ്പൽ ഭാരവാഹികളായ അഷറഫ് മുട്ട, പി എ ഇർഫാൻ,ഫിയാസ് അള്ളാംകുളം, ഹനീഫ മദ്രസ, സഫ്‌വാൻ കുറ്റിക്കോൽ, അജ്മൽ പാറാട്, ഷഫീക് ഞാറ്റുവയൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ എ സിദ്ദീഖ് സ്വാഗതവും ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72154/gandhijayanthi-day)