---
title: "ബ്ലഡ് ഡോണേർസ് കേരള തളിപ്പമ്പ് താലൂക്ക് കമ്മിറ്റി രക്ത ദാന ക്യാമ്പ് നടത്തി"
english_title: "blood donation camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72126/blood-donation-camp"
published_at: "2022-10-02T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633957f30654b_news-card.jpg"
keywords: []
---

# ബ്ലഡ് ഡോണേർസ് കേരള തളിപ്പമ്പ് താലൂക്ക് കമ്മിറ്റി രക്ത ദാന ക്യാമ്പ് നടത്തി

> **Lead Summary:** **തളിപ്പറമ്പ് : **ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേർസ് കേരള തളിപ്പമ്പ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം ഗവ: മെഡിക്കൽ കോളേജിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലുമായി രക്ത ദാന ക്യാമ്പ് നടത്തി. പരിയാരം മെഡിക്കൽ കോളേജിൽ മാന്ധംകുണ്ട് ചെഗുവേര കലാസമിതി സെക്രട്ടറി ബിജു, പ്രസിഡന്റ് വിജേഷ് ടി.ടി, ബി.ഡി.കെ തളിപ്പറമ്പ് താലുക്ക് പ്രസിഡന്റ് മൻസൂർ ,അനൂപ് സുശീലൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് (എൻ.എസ്.എസ് യൂണിറ്റ് നമ്പർ 78 ) വളണ്ടിയേർസ് ഉൾപ്പടെ രക്തദാനം ചെയ്തു. ശ്രുതി പി.വി , നീന ഐവിയറ്റ്, നവനീത് പ്രകാശ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രണ്ട് ക്യാമ്പിലുമായി 43 പേർ രക്തദാനം ചെയ്തു.

## Article Content

**തളിപ്പറമ്പ് : **ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേർസ് കേരള തളിപ്പമ്പ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം ഗവ: മെഡിക്കൽ കോളേജിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലുമായി രക്ത ദാന ക്യാമ്പ് നടത്തി. പരിയാരം മെഡിക്കൽ കോളേജിൽ മാന്ധംകുണ്ട് ചെഗുവേര കലാസമിതി സെക്രട്ടറി ബിജു, പ്രസിഡന്റ് വിജേഷ് ടി.ടി, ബി.ഡി.കെ തളിപ്പറമ്പ് താലുക്ക് പ്രസിഡന്റ് മൻസൂർ ,അനൂപ് സുശീലൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് (എൻ.എസ്.എസ് യൂണിറ്റ് നമ്പർ 78 ) വളണ്ടിയേർസ് ഉൾപ്പടെ രക്തദാനം ചെയ്തു. ശ്രുതി പി.വി , നീന ഐവിയറ്റ്, നവനീത് പ്രകാശ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രണ്ട് ക്യാമ്പിലുമായി 43 പേർ രക്തദാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72126/blood-donation-camp)