---
title: "ആനുകൂല്യ നിഷേധം ജീവനക്കാരോടുള്ള വെല്ലുവിളി: എൻ ജി ഒ അസോസിയേഷൻ"
english_title: "ngo association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72062/ngo-association"
published_at: "2022-10-02T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6339141192041_vac.jpg"
keywords: []
---

# ആനുകൂല്യ നിഷേധം ജീവനക്കാരോടുള്ള വെല്ലുവിളി: എൻ ജി ഒ അസോസിയേഷൻ

> **Lead Summary:** കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ 2022 ഡിസംബർ 31 വരെ വീണ്ടും മരവിപ്പിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിലും രണ്ടു വർഷമായി ക്ഷാമബത്ത നിഷേധിക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘാടിപ്പിച്ചു. ജീവിത ചെലവുകൾ വർദ്ധിച്ച സാഹചര്യത്തിലും കേന്ദ്രം ക്ഷാമബത്ത നല്കിയ സാഹചര്യത്തിലും കുടിശ്ശികയായ 11 % ഡി.എ നല്കാത്തത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് എൻ ജി ഒ അസോസിയേഷൻ കുറ്റപ്പെടുത്തി. ബ്രാഞ്ച് പ്രസിഡൻ്റ് എം. സനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം പി. സി. സാബു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് പി.വി.വിനോദ്, ബ്രാഞ്ച് സെക്രട്ടറി ജെസ്റ്റിൻ വർഗ്ഗീസ്, ബ്രാഞ്ച് ട്രഷറർ ടി.ശിവദാസൻ എന്നിവർ സംസാരിച്ചു. എം. അബ്ദുൾ നാസർ, കെ. പി. സി ഹാരിസ്, കെ.പി പോൾ, എം.ഇ. കെ. പ്രിയ,, വി.വി.ശ്രീകാന്ത് , സി.പി. സരസ്വതി , ഒ. സറീന തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

## Article Content

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ 2022 ഡിസംബർ 31 വരെ വീണ്ടും മരവിപ്പിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിലും രണ്ടു വർഷമായി ക്ഷാമബത്ത നിഷേധിക്കുന്നതിലും പ്രതിഷേധിച്ചുകൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘാടിപ്പിച്ചു. ജീവിത ചെലവുകൾ വർദ്ധിച്ച സാഹചര്യത്തിലും കേന്ദ്രം ക്ഷാമബത്ത നല്കിയ സാഹചര്യത്തിലും കുടിശ്ശികയായ 11 % ഡി.എ നല്കാത്തത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് എൻ ജി ഒ അസോസിയേഷൻ കുറ്റപ്പെടുത്തി. ബ്രാഞ്ച് പ്രസിഡൻ്റ് എം. സനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം പി. സി. സാബു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് പി.വി.വിനോദ്, ബ്രാഞ്ച് സെക്രട്ടറി ജെസ്റ്റിൻ വർഗ്ഗീസ്, ബ്രാഞ്ച് ട്രഷറർ ടി.ശിവദാസൻ എന്നിവർ സംസാരിച്ചു. എം. അബ്ദുൾ നാസർ, കെ. പി. സി ഹാരിസ്, കെ.പി പോൾ, എം.ഇ. കെ. പ്രിയ,, വി.വി.ശ്രീകാന്ത് , സി.പി. സരസ്വതി , ഒ. സറീന തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72062/ngo-association)