---
title: "പരിയാരം ഗവ. ആയൂർവേദ കോളേജ് കണ്ണാശുപത്രി ബ്ലോക്കിന് 2.60 കോടി രൂപയുടെ ഭരണാനുമതി"
english_title: "2.60 crores allowed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72013/260-crores-allowed"
published_at: "2022-10-01T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63385bfc2e2c4_R_(1).jpg"
keywords: []
---

# പരിയാരം ഗവ. ആയൂർവേദ കോളേജ് കണ്ണാശുപത്രി ബ്ലോക്കിന് 2.60 കോടി രൂപയുടെ ഭരണാനുമതി

> **Lead Summary:** പരിയാരം ഗവ ആയൂർവേദ കോളേജിൽ ഐ & ഇ എൻ ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിന് 2.60 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. ശാലാക്യ തന്ത്ര വിഭാഗത്തിനായി പ്രത്യേക ഒ പി കെട്ടിടം നിർമ്മിക്കുന്നതിനാണ് തുക അനുവദിച്ചത്. പ്രസ്തുത വിഭാഗത്തിലെ പഠനവും ഗവേഷണവും ആരംഭിക്കുന്നതിന് ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പ്രത്യേക സൂപ്പർ സ്പെഷ്യലാറ്റി ആശുപത്രി ആരംഭിക്കണമെന്ന് എം വിജിൻ എം എൽ എ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് നാഷണൽ ആയുഷ് മിഷൻ മുഖേന ആദ്യ ഘട്ട പ്രവർത്തനങ്ങൾക്ക് 2.60 കോടി അനുവദിച്ചത്. ഡയബറ്റിക്, റെറ്റിനോപതി ഗ്ലൂക്കോമ, കുട്ടികളിലെ കാഴ്ച വൈകല്യങ്ങൾ തുടങ്ങിയ സംങ്കീർണമായ പല നേത്രരോഗങ്ങൾക്കും ഒ പി തലത്തിലും ഐ പി തലത്തിലും മികച്ച ചികിത്സയാണ് ആയൂർവേദ കോളേജിൽ നൽകി വരുന്നത്. ദിനംപ്രതി നിരവധി രോഗികൾ ചികിത്സക്കായി എത്തുന്ന ഒപിയിൽ സ്ഥലപരിമിതി ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന് എം വിജിൻ എം എൽ എ പറഞ്ഞു

## Article Content

പരിയാരം ഗവ ആയൂർവേദ കോളേജിൽ ഐ & ഇ എൻ ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിന് 2.60 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. ശാലാക്യ തന്ത്ര വിഭാഗത്തിനായി പ്രത്യേക ഒ പി കെട്ടിടം നിർമ്മിക്കുന്നതിനാണ് തുക അനുവദിച്ചത്. പ്രസ്തുത വിഭാഗത്തിലെ പഠനവും ഗവേഷണവും ആരംഭിക്കുന്നതിന് ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പ്രത്യേക സൂപ്പർ സ്പെഷ്യലാറ്റി ആശുപത്രി ആരംഭിക്കണമെന്ന് എം വിജിൻ എം എൽ എ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് നാഷണൽ ആയുഷ് മിഷൻ മുഖേന ആദ്യ ഘട്ട പ്രവർത്തനങ്ങൾക്ക് 2.60 കോടി അനുവദിച്ചത്. ഡയബറ്റിക്, റെറ്റിനോപതി ഗ്ലൂക്കോമ, കുട്ടികളിലെ കാഴ്ച വൈകല്യങ്ങൾ തുടങ്ങിയ സംങ്കീർണമായ പല നേത്രരോഗങ്ങൾക്കും ഒ പി തലത്തിലും ഐ പി തലത്തിലും മികച്ച ചികിത്സയാണ് ആയൂർവേദ കോളേജിൽ നൽകി വരുന്നത്. ദിനംപ്രതി നിരവധി രോഗികൾ ചികിത്സക്കായി എത്തുന്ന ഒപിയിൽ സ്ഥലപരിമിതി ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ ഇതിന് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന് എം വിജിൻ എം എൽ എ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72013/260-crores-allowed)