---
title: "റെഡിമെയ്ഡ് കടയിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ"
english_title: "jithesh arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71989/jithesh-arrested"
published_at: "2022-10-01T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63383f68dffcc_DSC_7464_(1).JPG"
keywords: []
---

# റെഡിമെയ്ഡ് കടയിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **റെഡിമെയ്ഡ് കട കുത്തിതുറന്ന് പണവും വസ്ത്രങ്ങളും കവർന്ന പ്രതി പിടിയിൽ. ചിറക്കൽ സ്വദേശി കെ പി ജിതേഷിനെയാണ് ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹൻ അറസ്റ്റ് ചെയ്തത്. മോഷണം നടന്ന 24 മണിക്കൂർ തികയും മുമ്പാണ് അറസ്റ്റ്. കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്തെ റിയൽ ഡ്രസ് ഫാഷൻ റെഡിമെയ്ഡ് ഷോപ്പിൻ്റെ ഷട്ടറിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 10,000 രൂപയും 3000 രൂപ വിലവരുന്ന മൂന്ന് റെഡിമെയ്ഡ് ഷർട്ടും മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു . ഷോപ്പ് ഉടമ അഞ്ചരക്കണ്ടി സ്വദേശി ഷക്കീറിൻ്റെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്. രണ്ടര വർഷം ജയിലിൽ കിടന്ന് കഴിഞ്ഞ മാസമാണ് ജിതേഷ് പുറത്തിറങ്ങിയത്

## Article Content

**കണ്ണൂർ: **റെഡിമെയ്ഡ് കട കുത്തിതുറന്ന് പണവും വസ്ത്രങ്ങളും കവർന്ന പ്രതി പിടിയിൽ. ചിറക്കൽ സ്വദേശി കെ പി ജിതേഷിനെയാണ് ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹൻ അറസ്റ്റ് ചെയ്തത്. മോഷണം നടന്ന 24 മണിക്കൂർ തികയും മുമ്പാണ് അറസ്റ്റ്. കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്തെ റിയൽ ഡ്രസ് ഫാഷൻ റെഡിമെയ്ഡ് ഷോപ്പിൻ്റെ ഷട്ടറിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 10,000 രൂപയും 3000 രൂപ വിലവരുന്ന മൂന്ന് റെഡിമെയ്ഡ് ഷർട്ടും മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു . ഷോപ്പ് ഉടമ അഞ്ചരക്കണ്ടി സ്വദേശി ഷക്കീറിൻ്റെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്. രണ്ടര വർഷം ജയിലിൽ കിടന്ന് കഴിഞ്ഞ മാസമാണ് ജിതേഷ് പുറത്തിറങ്ങിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71989/jithesh-arrested)