---
title: "കണ്ണൂർ ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ അദ്വൈത് രാജീവ് ചാമ്പ്യനായി"
english_title: "adwaith rajeev"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71952/adwaith-rajeev"
published_at: "2022-10-01T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6338214b75949_news-card.jpg"
keywords: []
---

# കണ്ണൂർ ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ അദ്വൈത് രാജീവ് ചാമ്പ്യനായി

> **Lead Summary:** മാങ്ങാട്ടുപറമ്പ് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കണ്ണൂർ ജില്ല സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 58 കിലോഗ്രാം വിഭാഗത്തിന് താഴെയുള്ള ആൺകുട്ടികളുടെ മത്സരത്തിൽ അദ്വൈത് രാജീവ് ചാമ്പ്യനായി. തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പയ്യന്നൂർ അലൻ തിലക് കരാട്ടെ സ്കൂളിലെ അഞ്ജന പി കുമാറും ആനന്ദുമാണ് പരിശീലകർ. പഴയങ്ങാടി പോലിസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ വി.രാജീവൻ-ഷീന ദമ്പതികളുടെ മകനാണ്.

## Article Content

മാങ്ങാട്ടുപറമ്പ് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കണ്ണൂർ ജില്ല സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 58 കിലോഗ്രാം വിഭാഗത്തിന് താഴെയുള്ള ആൺകുട്ടികളുടെ മത്സരത്തിൽ അദ്വൈത് രാജീവ് ചാമ്പ്യനായി. തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പയ്യന്നൂർ അലൻ തിലക് കരാട്ടെ സ്കൂളിലെ അഞ്ജന പി കുമാറും ആനന്ദുമാണ് പരിശീലകർ. പഴയങ്ങാടി പോലിസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ വി.രാജീവൻ-ഷീന ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71952/adwaith-rajeev)