---
title: "പ്രമുഖ ഫോട്ടോ ജേർണലിസ്റ്റും മാധ്യമ പ്രവർത്തകനുമായ അഷറഫ് പന്താവൂർ അന്തരിച്ചു"
english_title: "asharaf panthavoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71926/asharaf-panthavoor"
published_at: "2022-10-01T15:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63380a4656280_Untitled-2_web.jpg"
keywords: []
---

# പ്രമുഖ ഫോട്ടോ ജേർണലിസ്റ്റും മാധ്യമ പ്രവർത്തകനുമായ അഷറഫ് പന്താവൂർ അന്തരിച്ചു

> **Lead Summary:** **ചങ്ങരംകുളം:** പ്രമുഖ ഫോട്ടോ ജേർണലിസ്റ്റും മാധ്യമ പ്രവർത്തകനുമായ അഷറഫ് പന്താവൂർ അന്തരിച്ചു. കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഖബറടക്കം ഇന്ന് വൈകിട്ട് 5ന് ചങ്ങരംകുളം പന്തവൂർ ജുമാ മസ്ജിദിൽ. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 11ന് ആദത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂയോർക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫിയിൽ നിന്ന് ഫോട്ടോ ജേർണലിസം നേടിയ ശേഷം മാധ്യമം, വർത്തമാനം, ഇന്ത്യ ടുഡേ, ഗൾഫ് ടുഡേ, ജിസിസി ബിസിനസ്സ് ന്യൂസ്, ഇമിറാത്തി ടൈംസ് തുടങ്ങി നിരവധി ദേശീയ അന്ധർ ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾക്കായി ഫോട്ടോജേണലിസ്റ്റായും റിപ്പോർട്ടർ ആയും പ്രവർത്തിച്ചു. നിലവിൽ മലബാർ ന്യൂസിന്റെ മലപ്പുറം വെസ്റ്റ് റിപ്പോർട്ടറും 360 മലയാളം ചാനൽ സ്ട്രിങ്ങറുമാണ്.

## Article Content

**ചങ്ങരംകുളം:** പ്രമുഖ ഫോട്ടോ ജേർണലിസ്റ്റും മാധ്യമ പ്രവർത്തകനുമായ അഷറഫ് പന്താവൂർ അന്തരിച്ചു. കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഖബറടക്കം ഇന്ന് വൈകിട്ട് 5ന് ചങ്ങരംകുളം പന്തവൂർ ജുമാ മസ്ജിദിൽ. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 11ന് ആദത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂയോർക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫിയിൽ നിന്ന് ഫോട്ടോ ജേർണലിസം നേടിയ ശേഷം മാധ്യമം, വർത്തമാനം, ഇന്ത്യ ടുഡേ, ഗൾഫ് ടുഡേ, ജിസിസി ബിസിനസ്സ് ന്യൂസ്, ഇമിറാത്തി ടൈംസ് തുടങ്ങി നിരവധി ദേശീയ അന്ധർ ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾക്കായി ഫോട്ടോജേണലിസ്റ്റായും റിപ്പോർട്ടർ ആയും പ്രവർത്തിച്ചു. നിലവിൽ മലബാർ ന്യൂസിന്റെ മലപ്പുറം വെസ്റ്റ് റിപ്പോർട്ടറും 360 മലയാളം ചാനൽ സ്ട്രിങ്ങറുമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71926/asharaf-panthavoor)