---
title: "കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിയെ കടന്നുപിടിച്ച പ്രതി പിടിയിൽ"
english_title: "raju arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71884/raju-arrested"
published_at: "2022-10-01T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337dd41b6c3e_vac.jpg"
keywords: []
---

# കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിയെ കടന്നുപിടിച്ച പ്രതി പിടിയിൽ

> **Lead Summary:** **പത്തനംതിട്ട: **കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി രാജുവിനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ലയ്ക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരിയാണ് പരാതിക്കാരി. മുന്‍വശത്തെ വാതിലിനോട് ചേര്‍ന്ന സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ സമീപത്തായി നിന്നുയാത്ര ചെയ്ത രാജു കടന്നുപിടിച്ചുവെന്നാണ് പരാതി.ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്ന സമയത്തായിരുന്നു അതിക്രമം. യാത്രക്കാരി ബഹളംവച്ചതോടെ സഹയാത്രക്കാര്‍ ഇയാളെ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

## Article Content

**പത്തനംതിട്ട: **കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി രാജുവിനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ലയ്ക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരിയാണ് പരാതിക്കാരി. മുന്‍വശത്തെ വാതിലിനോട് ചേര്‍ന്ന സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ സമീപത്തായി നിന്നുയാത്ര ചെയ്ത രാജു കടന്നുപിടിച്ചുവെന്നാണ് പരാതി.ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്ന സമയത്തായിരുന്നു അതിക്രമം. യാത്രക്കാരി ബഹളംവച്ചതോടെ സഹയാത്രക്കാര്‍ ഇയാളെ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71884/raju-arrested)