---
title: "മട്ടന്നൂരിൽ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസിൽ മോഷണം: പ്രതി പിടിയിൽ"
english_title: "theft in mvd office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71881/theft-in-mvd-office"
published_at: "2022-10-01T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337db76cf2cc_DSC_7464_(1).JPG"
keywords: []
---

# മട്ടന്നൂരിൽ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസിൽ മോഷണം: പ്രതി പിടിയിൽ

> **Lead Summary:** **മട്ടന്നൂര്‍: **മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഓഫീസില്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. എളമ്പാറ സ്വദേശി കെ.കെ. പ്രജീഷിനെ യാണ് മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ കോളേജിന് സമീപമുള്ള ഓഫീസിലാണ് ഒരുമാസം മുന്‍പ് മോഷണം നടന്നത്. ഓഫീസിലെ വൈദ്യുതിവാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന ചാര്‍ജിങ് മെഷിനുകളും വാഹനങ്ങളുടെ അഞ്ച് താക്കോലുകളുമാണ് മോഷ്ടിച്ചത്. ഏതാണ്ട് 75,000 രൂപയോളം വരുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടത്. കാഞ്ഞിലേരി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് മാലൂര്‍ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ ചോദ്യംചെയ്തപ്പോഴാണ് മട്ടന്നൂരിലും മോഷണം നടത്തിയത് പോലീസിനോട് പറഞ്ഞത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

## Article Content

**മട്ടന്നൂര്‍: **മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഓഫീസില്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. എളമ്പാറ സ്വദേശി കെ.കെ. പ്രജീഷിനെ യാണ് മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ കോളേജിന് സമീപമുള്ള ഓഫീസിലാണ് ഒരുമാസം മുന്‍പ് മോഷണം നടന്നത്. ഓഫീസിലെ വൈദ്യുതിവാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന ചാര്‍ജിങ് മെഷിനുകളും വാഹനങ്ങളുടെ അഞ്ച് താക്കോലുകളുമാണ് മോഷ്ടിച്ചത്. ഏതാണ്ട് 75,000 രൂപയോളം വരുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടത്. കാഞ്ഞിലേരി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് മാലൂര്‍ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ ചോദ്യംചെയ്തപ്പോഴാണ് മട്ടന്നൂരിലും മോഷണം നടത്തിയത് പോലീസിനോട് പറഞ്ഞത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71881/theft-in-mvd-office)