---
title: "കടമ്പേരി ചിറയിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു "
english_title: "Jithin passes away "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71865/jithin-passes-away"
published_at: "2022-10-01T08:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337ab8d77dcf_Delhi_man_beats_son_1112022.jpg"
keywords: []
---

# കടമ്പേരി ചിറയിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു 

> **Lead Summary:** പ്ലസ്ടു വിദ്യാര്‍ത്ഥി കടമ്പേരി ചിറയില്‍ മുങ്ങിമരിച്ചു. കുറുമാത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ജിതിന്‍ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. തളിയില്‍ സ്വദേശിയാണ്. പിതാവ് ജയകൃഷ്ണനോടൊപ്പം കുളിച്ചുകൊണ്ടിരിക്കെ ചിറയില്‍ മുങ്ങി താഴുകയായിരുന്നു.നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.

## Article Content

പ്ലസ്ടു വിദ്യാര്‍ത്ഥി കടമ്പേരി ചിറയില്‍ മുങ്ങിമരിച്ചു. കുറുമാത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ജിതിന്‍ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. തളിയില്‍ സ്വദേശിയാണ്. പിതാവ് ജയകൃഷ്ണനോടൊപ്പം കുളിച്ചുകൊണ്ടിരിക്കെ ചിറയില്‍ മുങ്ങി താഴുകയായിരുന്നു.നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.

പിതാവ് ധർമ്ശാലയിലെ ഓട്ടോ ഡ്രൈവർ. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71865/jithin-passes-away)